Monday, March 31, 2025
GULFLATEST NEWS

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന അഹ്മദ് അബുവമ്മൊ എന്ന ആളെയാണ് യുഎസ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. സൗദി അറേബ്യൻ സർക്കാരിനെ വിമർശിക്കുന്നവരുടെ വ്യക്തിഗത വിശദാംശങ്ങൾ സൗദി രാജകുടുംബവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥന് ട്വിറ്റർ വഴി കൈമാറിയെന്നാണ് ഇയാൾക്കെതിരേയുള്ള ആരോപണം.