അവശയായ പതിനേഴുകാരിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലേക്ക് എത്തിച്ച് സ്വകാര്യ ബസ്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് നിരവധി യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യ ബസ്. ഇതിനിടെയാണ് 17കാരിയായ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ബസ് ജീവനക്കാർ കുട്ടിയെ എത്രയും വേഗം ആശുപത്രിയിലെത്തിച്ചു.
അപ്രതീക്ഷിതമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് കണ്ട് എല്ലാവരും ഞെട്ടി. സ്ട്രെച്ചറുമായി ബസിൽ എത്തിയപ്പോഴേക്കും ബസ് ജീവനക്കാരും സഹയാത്രികരും പതിനേഴുകാരിയെ ചേർത്ത് പിടിച്ച് തയ്യാറായിരുന്നു.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന പതിനേഴുകാരിക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.