Saturday, January 18, 2025
LATEST NEWSTECHNOLOGY

കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെ നിന്ന്‌ ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നല്‍!

ശതകോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഒരു താരാപഥത്തിൽ നിന്ന് ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ‘ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ്‌’ അല്ലെങ്കിൽ എഫ്ആര്‍ബികള്‍ എന്ന് വിളിക്കപ്പെടുന്ന ഇത്തരം സിഗ്നലുകൾ സാധാരണയായി മില്ലിസെക്കൻഡുകൾ മാത്രമേ നിലനിൽക്കൂ. എന്നാൽ, ഇത്തവണ സിഗ്നലുകൾ മൂന്ന് സെക്കൻഡ് നീണ്ടുനിന്നു.

എഫ്ആർബി 20191221എ എന്നാണ് സിഗ്നലിനെ ലേബൽ ചെയ്തിരിക്കുന്നത്. ന്യൂട്രോണ്‍ നക്ഷത്ര വിഭാഗങ്ങളായ പള്‍സറില്‍നിന്നോ മാഗ്നറ്ററില്‍നിന്നോ ആവാം ആ സിഗ്നലുകള്‍ ലഭിച്ചതെന്നാണ് അനുമാനം. എങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.