Thursday, November 21, 2024
LATEST NEWSTECHNOLOGY

വര്‍ണ്ണാഭമായ പ്രപഞ്ചം! കൂടുതൽ ചിത്രങ്ങളുമായി നാസ: അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ തെളിമയുള്ളതും വ്യക്തവുമായ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള, ആദ്യ ചിത്രം ഇന്ന് രാവിലെ പുറത്തു വിട്ടിരുന്നു. 13 ബില്യൺ വർഷങ്ങൾക്കു മുമ്പുള്ള, പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്താൻ സഹായിക്കുന്നതാണ് ചിത്രങ്ങൾ. അനേകായിരം താരാപഥങ്ങൾ അടങ്ങിയതാണ് ചിത്രങ്ങൾ. എസ്എംഎസിഎസ് 0723 എന്ന ഗ്യാലക്സിയുടെ ചിത്രമാണ് ടെലസ്കോപ്പ് ആദ്യം പകർത്തിയത്. ചെറിയ വസ്തുക്കൾ പോലും ചിത്രത്തിൽ വ്യക്തമാണ്.