Thursday, December 19, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 33

എഴുത്തുകാരി: Anzila Ansi

ഹോസ്പിറ്റലിൽ ICU ന് മുന്നിൽ അഞ്ജു ഓരോ നിമിഷവും പ്രാർത്ഥനയോടെ തള്ളി നീക്കി കൊണ്ടിരുന്നു…. പെട്ടെന്ന് ICUൽ നിന്ന് ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു….. അഞ്ജു അദ്ദേഹത്തിന്റെ അടുത്ത് ഓടി…. ഡോക്ടർ എന്റെ മോള്….. സാരി തുമ്പിൽ ഇറങ്ങി പിടിച്ചുകൊണ്ട് വിറയാർന്ന കൈകളോടെ അഞ്ജു ഡോക്ടറിനോട് ചോദിച്ചത്…. പേടിക്കാനൊന്നുമില്ല ഇപ്പോൾ സ്റ്റേബിളാണ് ടെമ്പറേച്ചർ കുറഞ്ഞിട്ടുണ്ട്…. കുട്ടിക്ക് ഇതിനുമുമ്പ് ഫിക്സ് വന്നിട്ടുണ്ടോ….? ഡോക്ടറുടെ ആ ചോദ്യം അഞ്ജുവിനെ തളർത്തി….

അവൾ എന്തുപറയണമെന്നറിയാതെ നിന്നുപോയി…. ഡോക്ടർ ചോദ്യം വീണ്ടും ആവർത്തിച്ചു…. എനിക്ക്… അറിയില്ല….. അത് പറയുമ്പോൾ അഞ്ജുവിന്റെ വാക്കുകൾ ഇടറി… അറിയില്ലെന്നോ…? താൻ ആ കുട്ടിയുടെ അമ്മയല്ലേ….? ഡോക്ടർ സംശയത്തോടെ അവളെ നോക്കി ചോദിച്ചു… ഞാ…ൻ… മോൾടെ സ്റ്റെപ്മദർ ആണ്….അഞ്ജു തലകുനിച്ച് നിറകണ്ണുകളോടെ ഡോക്ടറിന്നോട് പറഞ്ഞു…. ഓ സോറി…. എനിക്ക് ട്രീറ്റ്മെന്റ് തുടങ്ങണമെങ്കിൽ കുട്ടിയുടെ പ്രീവിയസ് മെഡിക്കൽ സ്റ്റാറ്റസ് അറിയണം…. താൻ കുട്ടിയുടെ അച്ഛനെയോ അല്ലങ്കിൽ വേറെ ആരെങ്കിലും ഒന്ന് കോൺടാക്ട് ചെയ്യൂ….

പിന്നെ താൻ കുട്ടിക്ക് കൊടുത്ത മരുന്ന് കൂടി കൊണ്ടുവരണം… അഞ്ജു കണ്ണുകൾ അമർത്തി തുടച്ച് ഹരിയെ വീണ്ടും വിളിക്കാൻ ശ്രമിച്ചു…. അഞ്ജു നിരാശയോടെ ഫോൺ വെക്കാൻ തുടങ്ങിയതും ഹരി ഫോണെടുത്തു… ശ്രീയേട്ടാ…. അഞ്ജു ഒരു പൊട്ടി കരച്ചിലോടെ ഹരിയോട് കാര്യങ്ങൾ പറഞ്ഞു…. അഞ്ജു ഫോൺ ഡോക്ടറെ കൈമാറി…. ഹരിയുടെ സുഹൃത്തായിരുന്നു ആ ഡോക്ടർ… ഹരി മോളെ കുറിച്ചുള്ള കാര്യങ്ങൾ ഡോക്ടറിനു പറഞ്ഞു കൊടുത്തു…. ഫോൺ വെച്ചതിനു ശേഷം ഹരി വീട്ടിൽ പോയി മരുന്നും എടുത്ത് വേഗം ഹോസ്പിറ്റലിലേക്ക് എത്തി.. ഹരിയെ കണ്ട് അഞ്ജു ഓടി അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയാൻ തുടങ്ങി….

അവൻ അവളെ തലോടി സമാധാനിപ്പിച്ച് അവിടത്തെ കസേരയിലിരുത്തി….. ICUവിൽ നിന്നും പുറത്തേക്കിറങ്ങിയ ഡോക്ടറുടെ അടുത്തേക്ക് അഞ്ജുവും ഹരിയും പാഞ്ഞു…. ഡോക്ടർ മോൾക്ക് ഇപ്പോൾ…. ഹരി ഉത്കണ്ഠാ പൂർവ്വം ചോദിച്ചു.. She is fine now….. തക്ക സമയത്തിന് തന്റെ വൈഫ് ഇവിടെ എത്തിച്ചത് കൊണ്ട് വേറെ കുഴപ്പങ്ങളൊന്നും ഇല്ല… അഞ്ജു ഡോക്ടർ പറയുന്നത് കേട്ട് ആശ്വാസത്തോടെ നെഞ്ചത്ത് കൈ വെച്ചു….. ഹരി ഡോക്ടറിനു തന്റെ പക്കലുള്ള മരുന്ന് കൈമാറി… ആ മരുന്ന് തുറന്ന ഡോക്ടർ അല്പം കയ്യിലെടുത്തു നോക്കി…. ഡോക്ടറിനു സംശയം തോന്നി ആ മരുന്ന് നഴ്സിനെ ഏൽപ്പിച്ചു ലാബിലേക്ക് കൊടുത്തയച്ചു…

ആ രാത്രി അഞ്ജു ഹരിയുടെ നെഞ്ചിൽ തല ചായ്ച്ച് കിങ്ങിണി മോൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു…. ഹരി എപ്പോഴോ ഉറങ്ങി…. അഞ്ജുവിന്റെ കണ്ണീര് ഷർട്ടിനെ നയിച്ചപ്പോഴാണ് ഹരി ഉണരുന്നത്…. അഞ്ജുവിന്റെ മുഖം പിടിച്ചുയർത്തി അവളുടെ നിറുകയിൽ ഒന്നു ചുംബിച്ചു…. നമ്മുടെ മോൾക്ക് ഒന്നുമില്ലെഡാ …. നീ ഇങ്ങനെ സങ്കടപ്പെടാതെ…. അതുകേട്ടതും അഞ്ജു വീണ്ടും തേങ്ങലോടെ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…. ദേ പെണ്ണെ എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ… ഇങ്ങനെ കരഞ്ഞ് അസുഖം വരുത്തി വെക്കല്ലേ…

മോള് നാളെ ഉണരുമ്പോൾ നിന്നെ ആയിരിക്കും ആദ്യം തിരക്കുന്നത്…. നീ ഇങ്ങനെ കരഞ്ഞു കണ്ണുമായി അവളുടെ മുന്നിലേക്ക് പോയാൽ കുഞ്ഞിനും വിഷമമാകില്ലേ…. അതും പറഞ്ഞു ഹരി അഞ്ജുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തു…. രാവിലെ കിങ്ങിണി മോളെ മുറിയിലേക്ക് മാറ്റി… ഒറ്റ ദിവസം കൊണ്ട് തന്നെ അഞ്ജു നന്നായി ക്ഷീണിച്ചു….ബെഡിൽ ക്ഷീണിച്ചു കിടക്കുന്ന കിങ്ങിണി മോളെ അഞ്ജു ഉമ്മകൾ കൊണ്ട് മൂടി…. ആ കാഴ്ച കണ്ടു നിന്ന് ഹരിയുടെ കണ്ണുകളെ ഈറനാണിയിച്ചു…. റൂമിലേക്ക് കടന്നു വന്ന നേഴ്സ് ഹരിയെയും കൂട്ടി ഡോക്ടറിന്റെ അടുത്തേക്ക് നടന്നു… എന്താ ഡോക്ടർ… എന്തിനാ വിളിപിച്ചേ…

മോൾക്ക് എന്തെങ്കിലും…. ഹരി പൂർത്തീകരിക്കാതെ നിർത്തി… No….. Hari she is perfectly alright…. പിന്നെ…? ഹരി സംശയത്തോടെ ചോദിച്ചു…. എനിക്കൊരു സംശയം തോന്നി തന്റെ വൈഫ് ഇന്നലെ മോൾക്ക് കൊടുത്താൽ മരുന്ന് ഞാൻ ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്തിരുന്നു…. അതിന്റെ റിസൾട്ട് വന്നു… ആ ബോട്ടിലിലെ മരുന്ന് ആരോ മാറ്റിയിട്ടുണ്ട്…. May be anj…. No…. അവൾ അല്ല….. അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല…. Cool ഹരി ഞാൻ ഒരു സംശയം പറഞ്ഞുന്നെ ഉള്ളൂ…. ആ കുട്ടിയുടെ ഇന്നലെ മുതലുള്ള ടെൻഷൻ ഞാനും കണ്ടതല്ലേ… ആ സമയത്ത് മോളെ ഇവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ….

ഡോക്ടർ പാതി പറഞ്ഞു നിർത്തി…. എന്തായാലും ദൈവാനുഗ്രഹം ഉണ്ട് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ നീ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്…. ഇതൊക്കെ മനപ്പൂർവ്വം ചെയ്യുന്നതായിരിക്കും…. മ്മ്മ്മ്… ഹരി ഒന്ന് അമർത്തി മൂളി… ശരിയെടാ പിന്നെ കാണാം….. ഒത്തിരി നന്ദിയുണ്ട് എന്റെ മോളെ ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തിരിച്ചു തന്നതിന്…. ഒന്ന് പോടാ ഇറങ്ങി അവൾ എന്റെയും കൂടി മോളല്ലേ…. പിന്നെ നന്ദി പറയേണ്ടത് എന്നോടല്ല.. നിന്റെ വൈഫിനോടാണ്… അഞ്ജലി…. ആ കുട്ടി സമയത്തിന് മോളെ ഇവിടെ എത്തിച്ചു കൊണ്ടല്ലേ നമുക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞത്….

നിന്നെ കാത്ത് അവിടെ നിന്നിരുന്നെങ്കിൽ ഒരു പക്ഷേ…. വീണ്ടും പറഞ്ഞു മുഴുകാതെ ഡോക്ടർ നിർത്തി…. നിറഞ്ഞ നല്ല കണ്ണുകളെ ഹരി ശാസനയുടെ അടക്കി നിർത്തി ഒന്നുംകൂടി അവൻ ഡോക്ടറിനെ പുണർന്നു പുറത്തേക്കിറങ്ങി… നാളെയാണ് കോടതിയിൽ കേസ്…. കിങ്ങിണി മോൾക്ക് നല്ല ക്ഷീണം ഉണ്ടായതുകൊണ്ട് തന്നെ ഡിസ്ചാർജ് ചെയ്തില്ല…. അഞ്ജുവിന് കിങ്ങിണി മോളേ ഒറ്റയ്ക്കാക്കി കോടതിയിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല….. ഹരിയുടെ നിർബന്ധത്തിനു വഴങ്ങി മോളെ ശാരദാമ്മേയും കിർത്തിയെയും ഏൽപ്പിച്ച് മനസ്സില്ലാമനസ്സോടെ അവനോടൊപ്പം അഞ്ജു കോടതിയിലേക്ക് തിരിച്ചു….

കോടതിയിൽ ആദ്യമെത്തിയത് ഹരിയും അഞ്ജുവും തന്നെയായിരുന്നു… കോടതിയിലെ മുന്നിലെ ബെഞ്ചിൽ അവർ രണ്ടുപേരും സ്ഥാനം ഉറപ്പിച്ചു…. കാത്തിരിക്കുന്ന ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങൾ പോലെ അഞ്ജുവിന് തോന്നി… ഏറെ നേരം കഴിഞ്ഞ് ആദർശും വൈഷ്ണവി അവിടെക്ക്‌ എത്തി…. കാറിൽനിന്ന് പുറത്തിറങ്ങിയ വൈഷ്ണവിയെ കണ്ടു അഞ്ജുവും ഹരിയും അത്ഭുതത്തോടെ മുഖാമുഖം നോക്കി…. ഒരു നൈലോൺ സാരിയിൽ അധികം ചമയങ്ങൾ ഒന്നുമില്ലാതെ വൈഷ്ണവി അവർക്ക് നേരെ നടന്നു വന്നു… മുമ്പ് വൈഷ്ണവിയെ കണ്ടതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു ഇന്ന് അവളെ കാണാൻ…

അഞ്ജുവിന്റെയും ഹരിയുടെയും മുഖത്തേക്ക് നോക്കി ഒന്ന് പുച്ഛിച്ചു…. വൈഷ്ണവിയോടൊപ്പം ഇരിക്കുന്ന ആദർശിന്റെ നോട്ടം അഞ്ജുവിലേക്ക് പലതവണ പാറിവീണു…. രണ്ടുകൂട്ടരുടെയും വക്കീൽമാർ അവരെയും കൂട്ടി കോടതിക്ക്‌ അകത്തേക്ക് കയറി… അഞ്ജുവിന്റെ കാലും കൈയും തണുത്തു വിറക്കാൻ തുടങ്ങി… ഹരി അവളുടെ കയ്യിൽ മുറുകെ പിടിച്ചു സമാധാനിപ്പിച്ചു…. അഞ്ജു ഒരു ദീർഘനിശ്വാസം എടുത്ത് അവനോടൊപ്പം അകത്തേക്ക് കയറി ഇരുന്നു…. വൈഷ്ണവിയുടെ ഓരോ കാര്യങ്ങളും ഹരിയുടെ വക്കീൽ എണ്ണമിട്ടു നിരത്തി… അഞ്ജുവിന്റെയും ഹരിയുടെയും മുഖത്ത് പ്രതീക്ഷയുടെ വെള്ളി വെളിച്ചം തിളങ്ങി….

അപ്പോഴും വൈഷ്ണവിയുടെ മുഖത്ത് പുച്ഛം മാത്രം ആയിരുന്നു….. വൈഷ്ണവിയുടെ വക്കീൽ ആദ്യം തന്നെ എടുത്തിട്ടത് കിങ്ങിണി മോൾക്ക് കഴിഞ്ഞദിവസമുണ്ടായ അസ്വസ്ഥതയെ കുറിച്ചായിരുന്നു….. അഞ്ജുവിനെ അവർ ക്രൂരയായ രണ്ടാനമ്മയുമായി കോടതിയിൽ ചിത്രീകരിച്ചു…. അതിനെയൊക്കെ ഹരിയുടെ വക്കിൽ നിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല… കാരണം അവരോടൊപ്പം രണ്ട് സാക്ഷികൾ അഞ്ജുനെതിരെ മൊഴി നൽകി…. ആദ്യത്തേത് ശ്രീമംഗലത്തെ ജോലിക്കാരി സരോജിനി ആയിരുന്നു…. അവർ അഞ്ജുവിനെതിരെ ഇല്ലാത്ത ഓരോ കുറ്റങ്ങൾ കോടതിക്ക് മുന്നിൽ എണ്ണമിട്ടു നിരത്തി….

അഞ്ജുവിലും ഹരിയിലും എല്ലാ പ്രതീക്ഷകളും അസ്തമിച്ചു…. അഞ്ജു പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിയുടെ നെഞ്ചിലേക്ക്‌ മുഖം പൂഴ്ത്തി….. ഹരിയുടെ വക്കീൽ തിരിച്ചും മറിച്ചും സരോജിനിയോട് ഓരോന്ന് ചോദിച്ചു…. രണ്ടാമത് അഞ്ജുവിനെതിരെ മൊഴി കൊടുക്കാൻ എത്തിയത് വിമലയായിരുന്നു… അഞ്ജുവിന്റെ ചെറിയമ്മ…. അവരും ഓരോ ഇല്ലാക്കഥകൾ അഞ്ജുവിനെതിരെ പറഞ്ഞു…. ഒടുവിൽ കോടതി കിങ്ങിണി മോളെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവിട്ടു….. അതുകേട്ട് ഹരിയും അഞ്ജുവും ശിലപോലെ നിന്നു…. വൈഷ്ണവിയുടെ മുഖത്ത് പുച്ഛം നിറഞ്ഞ വിജയത്തിന്റെ ചിരി തെളിഞ്ഞു….

ഞാൻ പറഞ്ഞില്ലേ ഹരി എന്നോട് മുട്ടാൻ വരുമ്പോൾ സൂക്ഷിക്കണമെന്ന്…. എനിക്ക് ജയിക്കുന്നതാണ് ഇഷ്ടം…. തോൽക്കുന്ന കളിക്ക് ഈ വൈഷ്ണവി ഇറങ്ങി തിരക്കില്ല…. ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവുകയാണ്… ആര്യയെ ഞങ്ങൾ അവിടെനിന്നും കൊണ്ട് പൊയ്ക്കോളാം… വൈഷ്ണവി അതും പറഞ്ഞ് സൺഗ്ലാസ് എടുത്തു കണ്ണിലേക്ക് വച്ച് ആദർശിനൊപ്പം കാറിലേക് കയറി…. അഞ്ജുവിന്റെ കണ്ണിലേക്ക് ഇരുട്ടു കയറാൻ തുടങ്ങി…. അവൾ ഹരിയെ പിടിച്ചിരുന്ന കൈകൾക്ക് ബലം കുറഞ്ഞുവന്നു… തലയ്ക്കു വല്ലാത്ത ഒരു ഭാരം അഞ്ജുവിന് അനുഭവപ്പെട്ടു…

പെട്ടെന്ന് തന്നെ അവൾ കോടതി മുറ്റത്തേക്ക് ശരീരം കുഴഞ്ഞ് വീണു.. അഞ്ചു നിലത്തേക്ക് വീണതും ഹരി അവളുടെ തലയെടുത്ത് അവന്റെ മടിയിലേക്ക് വെച്ചു വിളിച്ചുണർത്താൻ ശ്രമിച്ചു… അഞ്ജു മോളെ… എഴുന്നേൽക്കഡാ എന്താ നിനക്ക് പറ്റിയേ…. അഞ്ജു….. മോളെ…. ഹരി അഞ്ജുവിനെ കവിളിൽ പതിയെ തട്ടിക്കൊണ്ട് അവളെ ഉണർത്താൻ ശ്രമിച്ചു…. അവനെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു…. നിറകണ്ണുകളോടെ അവൻ അവളെ കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി….. കാഷ്വാലിറ്റിക്ക് മുന്നിൽ ആധിയോടെ ഹരി അങ്ങോട്ടുമിങ്ങോട്ടും നടന്നു…

പുറത്തേക്ക് ഇറങ്ങി വന്ന കീർത്തിയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… അവളെ കണ്ടതും ഹരി കീർത്തി അടുത്തേക്ക് ഓടിച്ചെന്നു…. കിർത്തി… മോളെ…. എന്റെ അഞ്ജുവിന്… പെടിക്കാൻ ഒന്നുമില്ല ഹരിയേട്ടാ…. നമ്മുടെ വീട്ടിലേക്ക് പുതിയ ഒരു അതിഥി വരുന്നുണ്ട് അതിന്റെ ലക്ഷണമാണ്…. ആ വാർത്ത കേട്ടതും ഹരിയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… പക്ഷേ അതിന് അധികം ആയുസ്സ് ഇല്ലായിരുന്നു… ഇങ്ങനെ ഒരു വിവരം അറിഞ്ഞിട്ടും ഹരിക്ക്‌ ഉള്ള തുറന്ന് സന്തോഷിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു….

എന്താ ഏട്ടാ ഒരു നല്ല കാര്യം കേട്ടിട്ടും ഒരു സന്തോഷം ഇല്ലാതെ…. ഏട്ടാ കിങ്ങിണി മോള്.. ഇടറുന്ന ശബ്ദത്തോടെ അവൾ ഹരിയോട് അന്വേഷിച്ചു…. വൈഷ്ണവികൊപ്പം…. അതുകേട്ട് കീർത്തി ഒരു ആശ്രയത്തിനായി അടുത്ത തുണിലേക്ക് ചാരിനിന്നു…. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി…. കാഷ്വാലിറ്റിക്ക്‌ അകത്തുനിന്ന് എന്തൊക്കെയോ ശബ്ദം കേട്ട് ഹരിയും കീർത്തിയും അകത്തേക്ക് കയറി…. (തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 32