Sunday, January 5, 2025
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 32

എഴുത്തുകാരി: Anzila Ansi

എന്ത് പറ്റി വൈശു…. നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നു…. ഡ്രൈവിങ്ങിനിടയിൽ ആദർശ് വൈഷ്ണവിയോട് ചോദിച്ചു…. വൈഷ്ണവി ഒരു തുറിച്ചുനോട്ടം അവന് നേരെ എറിഞ്ഞു…. ആദർശ് ഒന്നും മിണ്ടാതെ വീണ്ടും ഡ്രൈവിംഗ് തുടർന്നു….. വൈഷ്ണവി പോയതിനു ശേഷം ആ വീട്ടിൽ ആകെ മൊത്തം ഒരു സ്മശാനം മൂഗതയിരുന്നു…. അഞ്ജു കിങ്ങിണി മോളെ ചേർത്ത് പിടിച്ച് ഒരു മൂലയിൽ ഇരിപ്പുണ്ട്… ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല…. അമ്മേ എനിച്ചു തോറു ബേണം…. ബിച്ചകുനു…. കിങ്ങിണി മോളുടെ ചിണുങ്ങി ഉള്ള സംസാരത്തിൽ ആണ് എല്ലാവരും അവരുടെ ചിന്തയിൽ നിന്നും ഉണർന്നത്….

അഞ്ജു കുഞ്ഞിനെയുമെടുത്ത് അടുക്കളയിലേക്ക് നടന്നു…. അവൾ ഒരു പാത്രത്തിൽ ചോറ് പകർന്നു അതിലേക്ക് ഉപ്പും കട്ടിത്തൈരും ഒഴിച്ചു… ഒരു ഗ്ലാസ്സിൽ ചൂടാറിയ വെള്ളമെടുത്ത് അഞ്ജു ഉമ്മറത്തേക്ക് നടന്നു…. അഞ്ജു കണ്ണീരോടെ ഓരോ ഉരുള ചോറും കിങ്ങിണി മോൾക്ക് വാരി കൊടുത്തു….. അഞ്ജുവിന് പേരറിയാത്തൊരു ഭയം ചുറ്റി വരിയുന്നുണ്ടായിരുന്നു….. ഹരിയുടെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു കാരണം വൈഷ്ണവിയെ മറ്റാരെക്കാളും നന്നായി ഹരിക്ക് അറിയാമായിരുന്നു… അവൾ ഒന്നു തീരുമാനിച്ചാൽ പിന്നെ അത് എന്ത് വിലകൊടുത്തും സ്വന്തമാക്കിരിക്കും..

അവൾക്ക് അങ്ങനെയൊരു കളിപ്പാട്ടമായിരുന്നു താനും… അവൾ തന്നെ ആഗ്രഹിച്ചു എന്നുള്ള ഒറ്റക്കാരണത്താൽ സ്വന്തം ആക്കിയതാണ് അവന്റെ ജീവിതം … ഉത്സവപ്പറമ്പിൽ കൗതുകം ഉണർത്തുന്ന പുതിയതരം കളിപ്പാട്ടം കാണുമ്പോൾ വാശി പിടിച്ച് കുട്ടികൾ അത് വാങ്ങിയില്ലേ…. ഒരു സമയം വരെ അവർക്ക് ആ കളിപ്പാട്ടം ഏറെ പ്രിയമായിരിക്കും.. കാലം മാറുന്നതനുസരിച്ച് അവർക്ക് അതിനോട് അടുപ്പും തോനും… എവിടേയും അതുതന്നെ അവസ്ഥ…. തന്നെ മടുത്തപ്പോൾ അവൾ പിന്നെയും പുതിയ കളിപ്പാട്ടത്തിനെ തേടിയിറങ്ങി… പുതിയതിനെ കിട്ടിയപ്പോൾ പഴയതിനെ അവൾ വലിച്ചെറിഞ്ഞു….

അവൾ പിടിച്ചു വാങ്ങിയതാണ് അവനിലേ സ്നേഹം… ഒന്നിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ ജീവനുതുല്യം സ്നേഹിക്കാൻ തുടങ്ങി….. അന്ന് അവളെ ആദർശിനൊപ്പം തന്റെ മുറിയിൽ പൂർണ്ണ നഗ്നയായി നൂല് ബന്ധമില്ലാതെ അവനോടൊപ്പം കിടക്കുന്നത് കാണുന്നത് വരെയും അവളെ സ്നേഹിച്ചു…. അവൾ അവളുടെ സുഖത്തിനു വേണ്ടി ഇറങ്ങിയപ്പോൾ കിങ്ങിണി മോൾക്ക് രണ്ടു മാസമേ പ്രായം ഉള്ളൂ…. മനസ്സിൽ അവളോട് ആവോളം സ്നേഹം ഉണ്ടായിരുന്നിട്ടും… മൂന്നു മാസം കഴിയാതെ അവളുടെ മുറിയിൽ കയറി പോകരുതെന്ന് അമ്മയുടെ സ്നേഹത്തോടെയുള്ള ശാസനയിൽ അവളുടെ നന്മയെ കരുതി മനസ്സോടെയാണ് അവളോട് അകലം പാലിച്ചത്…

അമ്മ കിങ്ങിണി മോൾക്ക് വേണ്ടി എന്തോ നേർച്ച കഴിക്കാൻ അമ്പലത്തിൽ പോയ തക്കത്തിൽ മോളെയും അവളെയും നെഞ്ചോട് ചേർക്കാൻ ഓടിക്കിതച്ച് വന്ന അവന് മുൻപിൽ ആദർശത്തോടൊപ്പം ശരീരം പങ്കിടുന്ന ഭാര്യയാണ് കാണാൻ സാധിച്ചത്… ആ കാഴ്ച കണ്ടു നിറകണ്ണുകളോടെ ഹരി സ്തംഭിച്ചു നിന്നു… കുഞ്ഞു കിങ്ങിണി മോളുടെ കരച്ചിൽ അവനെ ഉണർത്തി… വിശന്നു സ്വന്തം ചോര തൊട്ടിലിൽ കിടന്ന് തൊണ്ട പൊട്ടി അലറി കരഞ്ഞിട്ട് കൂടി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാമം തീർക്കുന്ന അവളെ ഹരി അന്ന് വെളുത്തതാണ്…..

പിന്നെ അഞ്ജലി വരുന്നത് വരെയും അവന്റെ ജീവിതത്തിൽ കിങ്ങിണി മോള് മാത്രമായിരുന്നു…. കോടതിയിൽ വച്ച് ഹരി മോളെ ആവശ്യപ്പെട്ടപ്പോഴും അവൾ മറുത്തൊന്നും പറഞ്ഞില്ല…. മോളെ ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ അവൾ അവനോടൊപ്പം പോയി… ഇന്ന് ഇതാ മൂന്നു വർഷം കഴിഞ്ഞു ഇതുവരെ തോന്നാത്ത എന്ത് സ്നേഹമാണ് പെട്ടെന്ന് അവൾക്ക് മോളോട് തോന്നിയത്….. ഹരിയുടെ മനസ്സ് ആകെ അസ്വസ്ഥമായി….. കാടുകയറിയ ചിന്തകളിൽ നിന്നും അവനെ ഉണർത്തിയത് അഞ്ജുവിന്റെ വിളിയായിരുന്നു…. നിറഞ്ഞ കണ്ണുകൾ അഞ്ജു കാണാതെ അവൻ അമർത്തി തുടച്ചു….

അവൻ ഉള്ളു നീറി കൊണ്ട് അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു… എത്ര ഒക്കെ മറച്ചാലും അവന്റെ പുഞ്ചിരിക്കു അപ്പുറമുള്ള വേദന അഞ്ജുവിന് ഞൊടിയിടയിൽ മനസ്സിലായി…. അവൾ ഒന്നും അവനോടു ചോദിക്കാൻ നിൽക്കാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. പുറമെ രണ്ടുപേരും മൗനമായിരുന്നെങ്കിലും അവരുടെ മനസ്സുകൾ തമ്മിൽ പരസ്പരം അവരുടെ വേദനകൾ കൈമാറി സാന്ത്വനിപ്പിച്ചു…. വൈശു…. നീ എന്തെങ്കിലും ഒന്ന് പറയൂ… എനിക്ക് ആകെ വട്ടാകുന്നു…. നിന്റെ ഈ മൗനം എന്നെ ഭ്രാന്തനാക്കുന്നു…. കുപ്പിയിലെ മദ്യം വായിലേക്ക് കമിഴ്ത്തി അവൻ വൈഷ്ണവിയോട് പറഞ്ഞു…..

ആദർശ് നന്നായി കുടിച്ചിരുന്നു അവന്റെ കാലുകൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല….. ആദർശ് നീ പോയെ… എനിക്കിപ്പോൾ നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല…. അവൻ…. ആ ഹരി… അവൻ ഇന്ന് തല്ലിയത് നിന്നെ ആണെങ്കിലും കൊണ്ടത് എനിക്കാണ്….. നിന്റെ ഈ വൃത്തികെട്ട സ്വഭാവം കാരണമാണ് ഇന്ന് അവന്റെ മുന്നിൽ ഞാൻ കൊച്ചവേണ്ടി വന്നത്…. വൈഷ്ണവി അരിശത്തോടെ ആദർശിനോട് പറഞ്ഞു… അതിനു ഞാൻ ഇപ്പോൾ എന്തു ചെയ്തു… ഹരിയുടെ ഇപ്പോഴത്തെ ഭാര്യ…. ഹോ…അവൾ ഒരു കൊച്ചു സുന്ദരിയാണ്… ഏത് ആണിനെയും ആകർഷിക്കാൻ കഴിവുള്ള ഒരു തുളസികതിരാണ് അവൾ….

എന്റെ ഭാഷയിൽ പറഞ്ഞാൽ അഡാറ് പീസ്…. ഹോ…. ആരും ഒന്ന് നോക്കി പോകും…. എന്നാ വടിവൊത്ത ശരീരമാണ്…. കടിച്ച് എടുക്കാൻ തോന്നി എനിക്ക്….. അവളുടെ മുന്നിൽ നീയൊന്നും ഒന്നുമല്ല…. ചുണ്ട് മെല്ലെ കടിച്ചു വൈഷ്ണവിയെ അടിമുടി ഒന്ന് ഉഴിഞ്ഞു നോക്കി കുഴഞ്ഞടി കൊണ്ട് ആദർശ് വൈഷ്ണവിയോട് പറഞ്ഞു… അഞ്ജുവിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ട് വൈഷ്ണവിയുടെ സർവ്വ നാഡീഞരമ്പുകളും വലിഞ്ഞുമുറുകി…. കുടിച്ചു ബോധമില്ലാതെ നിൽക്കുന്ന ആദർശിനെ തള്ളിമാറ്റി മുറിയിലേക്ക് നടന്നു….. അവൾ ഫോൺ എടുത്ത് ആരെയൊക്കെയോ വിളിച്ചു…

വൈഷ്ണവിയുടെ മുഖത്ത് ഗൂഢമായ ഒരു ചിരി തത്തിക്കളിച്ചു… രാവിലെ അഞ്ജു ഉണർന്നപ്പോൾ ഹരിയും കിങ്ങിണി മോളും നല്ല ഉറക്കമായിരുന്നു… രണ്ടും ഒളിമ്പിക്സിന് ഓടാൻ നിക്കുന്നത് പോലെയാണ് കിടപ്പ്…. അഞ്ജു ഒരു ചെറുചിരിയോടെ രണ്ടുപേരെയും ഒന്ന് പുതപ്പിച്ചു…. മെല്ലെ കിങ്ങിണി മോളുടെ നെറുകയിൽ തലോടി.. അഞ്ജു വേഗം തന്നെ കൈ പിൻവലിച്ചു… കിങ്ങിണി മോളെ തീ പോലെ പൊള്ളുന്നു ഉണ്ട്…. അഞ്ജു ഉൽക്കണ്ഠയോടെ ഹരിയെ വിളിച്ചുണർത്തി…. ഉറക്കം മുറിഞ്ഞതിന്റെ നീരസത്തോടെ ഹരി അഞ്ജുവിനെ നോക്കി….

അവളുടെ നിറഞ്ഞ കണ്ണുകളും പേടി നിറഞ്ഞ മുഖവും കണ്ട ഹരി കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു… എന്താഡാ….. ഹരി അഞ്ജുവിന്റെ തോളിൽ പിടിച്ചു ചോദിച്ചു….. നീ കരയാതെ കാര്യം പറയ്‌… ശ്രീയേട്ടാ… മോൾക്ക്‌ നല്ല ചൂട്…. തീ പോലെ പുള്ളുന്നു… നമ്മക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം അഞ്ജു കിടക്കയിൽ നിന്നും എഴുനേറ്റുകൊണ്ട് പറഞ്ഞു…. ഹരി മോളെ തൊട്ടു നോക്കി… നല്ല ചൂട് ഉണ്ട്… അഞ്ജുവിന്റെ വെപ്രാളം കണ്ടു ഹരി ഒന്നു ചിരിച്ച് അവളുടെ അടുത്തേക്ക് ചെന്നു…. അഞ്ജു… ഒന്നുമില്ലെങ്കിലും ഞങ്ങള് മൂന്ന് ഡോക്ടർമാർ ഉള്ള വീടാണ് ഇത്… മോൾക്ക് ഇത് ഒരു ചെറിയ പനിയാ…

ഇടയ്ക്ക് വരാറുള്ളതാണ് ആ ഷെൽഫിൽ അവളുടെ മരുന്ന് കാണും നീ അതു മോളെ ഉണർത്തി കൊടുക്ക്…. പിന്നെ ഒന്ന് ഉറങ്ങി എണീറ്റ പനിയൊക്കെ അങ്ങ് പൊയ്ക്കോളും… അഞ്ജു കിങ്ങിണി മോൾക്ക് മരുന്ന് കൊടുത് അവൾ കുഞ്ഞിന്റെ അടുത്ത് തന്നെ ഇരുന്നു…. രാവിലെ ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും അഞ്ജുവിന് ഒന്നും കഴിക്കാൻ മനസ്സ് അനുവദിച്ചില്ല… ഉച്ചയ്ക്ക് സരോജിനി ചേച്ചി ഒരുപാട് നിർബന്ധിച്ചപ്പോൾ അഞ്ജു മോളെ ചേച്ചിയെ ഏൽപ്പിച്ചിട്ട് ആഹാരം കഴിക്കാൻ താഴേക്ക് ചെന്നു…. രാത്രിയായപ്പോൾ വീണ്ടും കിങ്ങിണി മോൾക്ക് ചൂട് കൂടാൻ തുടങ്ങി….

ഹരിയും ഉണ്ണിയും ഇതുവരെ ഹോസ്പിറ്റലിൽ നിന്നും എത്തിയിട്ടില്ല… അഞ്ജുവിന് എന്തോ വല്ലാത്ത പേടി തോന്നി… ഹരി രാവിലെ കൊടുക്കാൻ പറഞ്ഞ മരുന്ന് അവൾ വീണ്ടും കൊടുത്തു… കുഞ്ഞിനെ തോളിൽ കിടത്തി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി…. കുറച്ചുകഴിഞ്ഞ് അഞ്ജുവിന്റെ ദേഹത്തേക്ക് കിങ്ങിണി മോള് ശർദ്ദിച്ചു…. മോളെ തുടച്ചു വൃത്തിയാക്കി ഉടുപ്പുമിട്ട് കട്ടിലിൽ കിടത്തി അവൾ വെപ്രാളത്തോടെ ഫോൺ എടുത്ത് ഹരിയെ വിളിക്കാൻ ശ്രമിച്ചു… ഉണ്ണിയെയും ഹരിയെയും അവൾ മാറിയും തിരിഞ്ഞും വിളിച്ചു….

അച്ഛനും അമ്മയും തറവാട്ടിൽ പോയിരിക്കുകയായിരുന്നു…. കീർത്തി അവളുടെ വീട്ടിൽ പോയിരിക്കുകയാണ്… ഇപ്പോൾ ശ്രീ മംഗലത്ത് അഞ്ജു മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അഞ്ജു തുണി നനച്ചു മോളുടെ നെറ്റിയിൽ ഇട്ടു കൊടുത്തു കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞതും കിങ്ങിണി മോളുടെ വായിൽ നിന്നും നുരയും പതയും ഒക്കെ വരാൻ തുടങ്ങി…. ഇനി ആരെയും കാത്തു നിൽക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല….

അഞ്ജു കുഞ്ഞിനെയുമെടുത്ത് റോഡിലേക്കിറങ്ങി… കിട്ടിയ ഒരു ഓട്ടോയ്ക്ക് കൈകാണിച്ച് അവൾ ഹോസ്പിറ്റലിലേക്ക് പാഞ്ഞു…. അഞ്ജുവിന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു…. ഹലോ…. എന്തായി…. മേഡം പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട്… ഹോസ്പിറ്റലിൽ കൊണ്ടുപോയി…. മ്മ്മ്…. ഞാൻ പറഞ്ഞതും ചെയ്തിട്ടുണ്ട്…. നിന്റെ മകൻ നിന്റെ വീട്ടിൽ സുരക്ഷിതമായി എത്തിയിട്ടുണ്ട്…… ഫോൺ വെച്ചതും വൈഷ്ണവി പൊട്ടിച്ചിരിച്ചു…..

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 31