നിനക്കായെന്നും : ഭാഗം 14
എഴുത്തുകാരി: സ്വപ്ന മാധവ്
ക്യാന്റീനിൽ പോയി… വിശന്നു ഇരുന്നവൾക്ക് ആദ്യം വാങ്ങി കൊടുത്തു…. അഭിയുടെ ചിലവ് ആണ്… നേരത്തെ ഒപ്പിച്ചു വച്ചതിന്റെ കൈകൂലി… അങ്ങനെ സംസാരിച്ചും കഴിച്ചും സമയം കളഞ്ഞു… ഉച്ച കഴിഞ്ഞു ക്ലാസ്സ് ഉള്ളതുകൊണ്ട് കോളേജിൽ നിന്നു ഇറങ്ങിയില്ല… അന്ന് സാറിനെ കണ്ടില്ല… ലീവ് ആയിരിക്കും… വൈകിട്ട് നേരത്തെ ഇറങ്ങി… ചേട്ടൻ മാളിൽ വരാൻ വിളിച്ചു പറഞ്ഞിരുന്നു .. പിന്നെ അഞ്ജുനെ കൂട്ടി മാളിൽ പോയി… അവിടെ പോയപ്പോൾ ചേട്ടൻ ഒരു റെസ്റ്റോറന്റ് ഇരിക്കുന്നു…
പിന്നെ ചേട്ടന്റെ ചിലവിനു ഒരു ക്യാപ്പുച്ചിനോ വാങ്ങി… അഞ്ജു ചേട്ടനും ഭയങ്കര സൊളളൽ… പാവം ഞാൻ പോസ്റ്റായി…… കഴിച്ചിട്ട് അവിടെന്ന് ഡ്രസ്സ് എടുക്കാൻ ഷോപ്പിൽ കയറി… അവരുടെ ഇടയിൽ കട്ടുറുമ്പ് ആകണ്ട എന്ന് കരുതി ഞാൻ പുറത്ത് ഇറങ്ങി…. മാളിൽ നല്ല ചെക്കന്മാർ ഉണ്ട്… അസ്സലായി വായിനോക്കി…. വായിനോട്ടം മത്സരം ആയിരുന്നേൽ എത്ര ഗപ്പുകൾ കിട്ടിയേനെ… പ്യാവം ഞാൻ… അങ്ങനെ വായിനോക്കി നിൽകുമ്പോഴാ … ഒരു പെൺകുട്ടിയെ കണ്ടേ… ഇത് അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ട കുട്ടി അല്ലേ…??
പേര് എന്താണാവോ… മറന്നു പോയല്ലോ.. ആ കുട്ടി അടുത്ത് വന്നു… “ഹലോ… എന്നെ മറന്നോ…” – അവൾ ചോദിച്ചു “ഇല്ല… ഹോസ്പിറ്റലിൽ വച്ചു കണ്ടയാൾ അല്ലെ… ” “ആഹ്.. അതെ.. ” “പേര് എന്തായിരുന്നു… ഞാൻ മറന്നു പോയി… ” ” ഭാനുപ്രിയ…… ഭാനു ” “ഒറ്റക്ക് ആണോ വന്നേ.. ” “ഇല്ല… ഏട്ടനും ലെച്ചു ഉണ്ട്… മോൾക് ടോയ് വാങ്ങാൻ കേറിയതാ… ഇപ്പോ വരും… ” – ഭാനു അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ടു നിന്നപ്പോൾ സർ ഞങ്ങളുടെ അടുത്ത് വന്നു… ലെച്ചു മോൾ നല്ല സന്തോഷത്തിൽ ആണ്… എന്നെ കണ്ടതും ച്ചി എന്നും വിളിച്ചോണ്ട് എന്റെ കയ്യിൽ വന്നു… ഉമ്മയും തന്നു..
പിന്നെ മോളുടെ കൈ എന്റെ നെറ്റിയിലെ പൊട്ടിലേക്ക് നീണ്ടു.. എന്താടി കുറുമ്പി പൊട്ട് വേണോ…? മോളെ ചേർത്ത് പിടിച്ചോണ്ട് ഞാൻ ചോദിച്ചു ആ… എന്നും പറഞ്ഞു കള്ളചിരിയോടെ മോൾ തലയാട്ടി… ഇന്നലെ മോൾ എന്റെയിൽ നിന്ന് പൊട്ട് എടുത്തോണ്ട് ഞാൻ എക്സ്ട്രാ പൊട്ട് ബാഗിൽ നിന്നു എടുത്തു വച്ചിരുന്നു… അതിൽ നിന്ന് ഒരു പൊട്ട് മോളുടെ നെറ്റിയിൽ വച്ചു കൊടുത്തു… “നിച് ത് ബേണ്ട….” എന്നും പറഞ്ഞു പൊട്ട് എടുത്തു കളഞ്ഞു ചിണുങ്ങാൻ തുടങ്ങി… അവർ രണ്ടുപേരും ഞങ്ങളുടെ പ്രകടനം കണ്ടു നിൽകുവാ…
അതെന്താ മോൾക് വേണ്ടാത്തെ…. ഈ പൊട്ടാ അതും… രണ്ടും ഒന്നാണ്.. ഞാൻ അവളോട് പറഞ്ഞു “എനിച് ദിത് വേണം “എന്നു പറഞ്ഞു എന്റെ പൊട്ടിൽ കൈ വച്ചു “രണ്ടും ഒന്നാണ് മോളുസേ… “ഞാൻ മോളോട് പറഞ്ഞു ആര് കേൾക്കാൻ…. പിന്നെയും എന്റെ പൊട്ട് തന്നെ വേണം… എന്റെ പൊട്ട് എടുത്ത് മോളുടെ നെറ്റിയിൽ വച്ചു കൊടുത്തു… അപ്പോൾ ആ കണ്ണുകൾ ഒന്നുടെ തിളങ്ങി… സന്തോഷത്തിൽ ഉമ്മയും തന്നു… ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടു നിന്നപ്പോഴാ ഷോപ്പിംഗ് കഴിഞ്ഞു ചേട്ടനും അഞ്ജുവും വന്നു….
രണ്ടാളും കൈ കോർത്തു വരുവായിരുന്നു… സാറിനെ കണ്ടപ്പോൾ അഞ്ജു കൈ വിട്ട് അകന്നു നടന്നു.. ചേട്ടാ… ഇത്… ഭരത് സർ… എന്നെ പഠിപ്പിക്കുന്ന സാറാണ്… ഞാൻ ചേട്ടനോട് പറഞ്ഞു Hi… ഞാൻ സഞ്ജയ്… ശാരികയുടെ ചേട്ടൻ എന്നും പറഞ്ഞു സാറിനു കൈ കൊടുത്തു ചേട്ടാ… ഇതാ ലെച്ചു മോൾ… ഞാൻ അന്ന് പറഞ്ഞില്ലേ… ചേട്ടനോട് പറഞ്ഞു ആഹ്… അന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് മോളുടെ വിശേഷം പറയാനേ ഇവൾക്ക് നേരമുണ്ടായിരുന്നോള്ളു… ചേട്ടൻ അവരോട് പറഞ്ഞു… എന്നാൽ ശരി…. ഞങ്ങൾ പോട്ടെ… പിന്നെ കാണാം എന്നും പറഞ്ഞു അവർ പോയി… ഞങ്ങൾ വീട്ടിലേക്കും പോയി…
പിന്നെയും ദിവസങ്ങൾ കടന്നു പോയി… സർ എന്നോട് ഇടക്ക് ചിരിക്കും… ഞാനും മോളുടെ വിശേഷങ്ങൾ ചോദിക്കും… സാറിന്റെ ഭാര്യയെ പറ്റി ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു… ഒരു ദിവസം ലൈബ്രറിയിൽ ബുക്ക് വയ്ക്കാനായി പോയി… അപ്പോഴാ സർ അവിടെ ഇരുന്നു വായിക്കുന്നേ കണ്ടത്… പതുക്കെ അങ്ങോട്ട് പോയി… ഞാൻ അടുത്തെത്തിയത് അറിഞ്ഞു കാണണം… സർ ബുക്കിൽ നിന്ന് തലയുയർത്തി നോക്കി “എന്താ ശാരിക… “സർ ചോദിച്ചു “ഒന്നുല്ല സർ… മോൾക് സുഖമാണോ… ” “ആഹ്.. സുഖം.. 😊”
“സർ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ” “ആഹ് ചോദിക്ക്… എന്താ നിനക്ക് അറിയേണ്ടത്…?” “അത്…. സർ… സാറിന്റെ വൈഫ്…. ” മരിച്ചു പോയി… സർ പറഞ്ഞു… കൂൾ ആയിട്ട് ഇരിക്കുന്ന സാറിനെ ഒരു നിമിഷം നോക്കി നിന്നു… വിഷമങ്ങൾ എല്ലാം ഉളളിൽ ഒതുക്കിയ മനുഷ്യൻ എന്താ… സർ പുരികം ഉയർത്തി ചോദിച്ചു അത്… സർ ഇങ്ങനെ കൂൾ ആയി പറഞ്ഞോണ്ട് നോക്കി ഇരുന്നതാ ….. വിഷമങ്ങൾ ഒളിപ്പിക്കാനും നല്ല കഴിവ് വേണം… സർ ഒരു നനുത്ത പുഞ്ചിരി നൽകിയിട്ട് 😊… തുടർന്നു…. അവൾ പോയിട്ട് 2 വർഷം ആകുന്നു… ആദ്യമൊക്കെ ഒന്നിനും പറ്റിയില്ല…
ആകെ തകർന്നുപോയിരുന്നു … പിന്നെ മോൾക് വേണ്ടി… ഞാൻ എന്റെ സങ്കടം കുഴിച്ചു മൂടി… ഇപ്പോ ഞാൻ ജീവിക്കുന്നത് മോൾക് വേണ്ടിയാ… ദൈവത്തിന് അവളെ വേണമെന്ന് തോന്നിയത് കൊണ്ടാകും നേരത്തെ വിളിച്ചേ.. അവസാനത്തെ വാക്കിൽ സാറിന്റെ ശബ്ദം ഇടറി…. ആ മനുഷ്യനോട് സഹതാപമോ.. സ്നേഹമോ എന്തോ തോന്നി… സർ പിന്നെയും തുടർന്നു… ” ഡെലിവറി ടൈമിൽ കോംപ്ലിക്കേഷൻ ആയിരുന്നു…. ആദ്യമേ ഡോക്ടർ പറഞ്ഞതായിരുന്നു…. അമ്മ അല്ലെങ്കിൽ കുഞ്ഞ് ഒരാളെ കിട്ടോളുയെന്ന് …. ഒന്നും ഉണ്ടാകില്ലയെന്ന് പറഞ്ഞുഎന്നെ സമാധാനിപ്പിക്കുമായിരുന്നു..
അവസാനം നിമിഷവും ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു… പക്ഷേ.. മോളെ എന്റെ കൈയ്യിൽ തന്നിട്ട് അവൾ പോയി…. പറഞ്ഞു കഴിഞ്ഞതും സാറിന്റെ കണ്ണിൽ നിന്നു ഒരിറ്റു കണ്ണീർ താഴെ വീണു.. ആ കണ്ണീർ എന്നെ പൊള്ളിക്കുന്നുണ്ട്…. ഒരുപാട്…. ഞാൻ സാറിനെ നോക്കി ഇരുന്നു…. ഒരുപാട് വിഷമങ്ങൾ ഉളളിൽ ഒതുക്കി ജീവിക്കുന്ന അച്ഛൻ അതായിരുന്നു… ഭരത് സർ …. ഒന്നും മിണ്ടാതെ സർ പെട്ടെന്ന് എണീറ്റു പോയി…. ഇത്രേയും നാൾ അണിഞ്ഞ മുഖമൂടി എന്റെ മുന്നിൽ വീണത് കൊണ്ടാകാം….
പെട്ടെന്ന് മോളുടെ മുഖം ഓർമ വന്നു… അവളുടെ ച്ഛ എന്ന വിളി എന്റെ ചെവിയിൽ മുഴങ്ങി… അച്ഛന്റെയും മോളുടെയും ലോകത്ത് അവർ മാത്രമാണെന്ന് തോന്നി പോയി… തോന്നൽ അല്ല… സത്യമാണ്… ഒരു നിമിഷത്തേക്ക് എന്റെ മനസ്സും കൊതിച്ചു അവരുടെ ലോകത്തിൽ ചേക്കേറാൻ… പിന്നെ ക്ലാസ്സിൽ പോയപ്പോഴും സാറിന്റെ കണ്ണീർ എന്നെ പൊള്ളിക്കുവായിരുന്നു … ചോദിക്കണ്ടായിരുന്നു എന്ന് ഒരു നിമിഷം തോന്നി പോയി… അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരുന്നപ്പോ..
“നീ എന്താടി സ്വപ്നം കാണുവാണോ…? -” അഞ്ജു “ഇല്ല… ” “എന്താ താമസിച്ചേ… ബുക്ക് വയ്ക്കാൻ അല്ലേ പോയെ വേറെ ഒന്നിന്നുമല്ലല്ലോ… ” – അഭി “ആഹ്… അതേ… ഞാൻ താമസിച്ചോ…? ” നിഷ്കു ഭാവത്തിൽ ചോദിച്ചു “ഏഹ്… ഒട്ടും താമസിച്ചില്ല… ഞങ്ങൾ അങ്ങോട്ട് വരാൻ ഇറങ്ങുവായിരുന്നു… ” – ദിച്ചു ഈ… ചിരിച്ചു കാണിച്ചിട്ട് മിണ്ടാതെ ഇരുന്നു സാറിനോട് സംസാരിച്ചത് അവരോട് പറയാൻ തോന്നിയില്ല… പറയണ്ടയെന്ന് മനസ്സ് പറയുന്നു… ഉച്ചക്ക് ക്യാന്റീനിൽ സാറും ഉണ്ടായിരുന്നു… ഇപ്പോൾ എപ്പോഴും ചുണ്ടിൽ എനിക്കായി ഒരു പുഞ്ചിരിയുണ്ട്… ആ പുഞ്ചിരി കാണുമ്പോൾ മനസ്സിൽ വീണ്ടും ഓരോ ആഗ്രഹങ്ങൾ മൊട്ടിടുന്നു… പഴയതൊന്നും മറന്നിട്ടില്ല… ഇപ്പോഴും എല്ലാം മനസ്സിൽ ഉണ്ട്…. വെറുതെ ഒന്നും ആഗ്രഹിക്കണ്ട എന്ന് മനസ്സിന്റെയുള്ളിൽ നിന്നു ആരോ വിളിച്ചു പറയുന്നു…
അടുത്ത ദിവസം സർ വന്നില്ല….. പേരറിയാത്തൊരു നോവ് എന്നെ മൂടി… എന്താ വരാത്തെയെന്ന് എങ്ങനെ അറിയും… ആരോടെങ്കിലും ചോദിച്ചാല്ലോ… അവസാനം രണ്ടും കല്പ്പിച്ചു സ്റ്റാഫ് റൂമിൽ പോയി.. അവിടെ ദീപക് സർ ഇരിക്കുന്നു… അയാളോട് ചോദിക്കാം എന്ന് വിചാരിച്ചു… “സർ… ” ഞാൻ പതുക്കെ വിളിച്ചു “ഉം… എന്താ..?” അയാൾ ഗൗരവത്തോടെ ചോദിച്ചു “സർ… അത്… ഇന്ന് ഭരത് സർ വന്നില്ലേ.. .? ” “ഇല്ല… സർ ഇന്ന് ലീവ് വിളിച്ചു പറഞ്ഞു ” “എന്താ കാര്യമെന്ന് അറിയാവോ..? ” “ഇല്ല…. എന്തെ …? ” “അത്… ഒരു സെമിനാർ തന്നിരുന്നു… അതിന്റെ ഡൌട്ട് ചോദിക്കാനാ… ” വായിൽ വന്ന കള്ളം പെട്ടെന്ന് പറഞ്ഞു… “മ്മ്മ്… താൻ പൊയ്ക്കോ… ” ഞാൻ അവിടെന്ന് തിരിഞ്ഞു നടന്നു….
പെട്ടെന്ന് ശാരിക എന്നൊരു പിൻവിളി വന്നു “എന്താ സർ.. ” “അത്…. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. എനിക്ക്…. ” വിക്കി വിക്കി സർ പറഞ്ഞു എന്താണാവോ ഭഗവാനെ ഇയാൾ പറയാൻ പോകുന്നത്… ഇയാളുടെ പരിഭ്രമം കണ്ട് തോന്നുന്നത് പ്രേമമെന്നാ.. … ദേവ്യേ…. ചതിച്ചോ…എന്നൊക്കെ ചിന്തിച്ചു അയാളെ നോക്കി നിന്നു… ♡ തുടരും… 😉 ♡