Wednesday, December 18, 2024
Novel

കനൽ : ഭാഗം 17

എഴുത്തുകാരി: Tintu Dhanoj

“ഒരു ഫ്രണ്ട് ഹോസ്പിറ്റലിൽ ആണ് അമ്മു ..പോകാതെ പറ്റില്ല..പെട്ടെന്ന് വരാം..പകുതി മനസ്സോടെ ഞാനും സമ്മതിച്ചു..” കിച്ചുവേട്ടൻ പോകാൻ ഇറങ്ങിയപ്പോൾ അമ്മ കരഞ്ഞു .”അയ്യേ ഇതെന്താ?അമ്മക്ക് എപ്പോൾ എന്നെ കാണണം എന്ന് തോന്നിയാലും ഇവനെ നോക്കിയാൽ പോരേ?ഞാൻ തന്നെയല്ലേ ഇവൻ” എന്ന് പറഞ്ഞു കിച്ചുവേട്ടൻ അമ്മയെ ആശ്വസിപ്പിച്ചു. എന്നെ നോക്കിയതും അ കണ്ണുകൾ നിറഞ്ഞു..”വാവയും,അമ്മയും സുഖം ആയി ഇരിക്കണെ”..

എന്ന് എന്റെ വയറിൽ തൊട്ട് പറഞ്ഞിട്ട് കിച്ചുവേട്ടൻ ഇറങ്ങി. കിച്ചുവേട്ടൻ പോയപ്പോൾ തൊട്ടു എന്തോ മനസ്സിന് ഒരു വിഷമം.എങ്കിലും ഞാൻ അമ്പലത്തിൽ പോയും,പാട്ട് കേട്ടും ഒക്കെ സമയം തീർത്തു.. ഇടയ്ക്ക് ഞാൻ വിളിക്കും..എടുത്ത് സാംസാരിക്കും..പക്ഷെ പെട്ടെന്ന് വയ്ക്കും..അങ്ങനെ രണ്ടു ദിവസത്തേക്ക് പോയ ആള് വന്നപ്പോൾ 4ദിവസം കഴിഞ്ഞു.. എനിക്ക് ഭയങ്കര വിഷമം വന്നു. ഞാൻ മിണ്ടിയില്ല കുറച്ച് നേരത്തേക്ക്..പക്ഷെ കിച്ചുവേട്ടന്റെ നോട്ടം അത് മാത്രം മതിയായിരുന്നു എന്റെ പിണക്കം മാറ്റാൻ..

കണ്ണേട്ടൻ അടുത്ത ആഴ്ച പോകും..അത് കൊണ്ട് ഭയങ്കര തിരക്ക് ആണ്..എന്തൊക്കെയോ വാങ്ങാനും,ആരെയൊക്കെയോ കാണാനും ഒക്കെ ആയിട്ട് അവര് രണ്ടു പേരും തിരക്ക്.. ഒരു ദിവസം രാവിലെ എഴുന്നേറ്റ് വന്നപ്പോൾ തൊട്ടു ഇവര് എന്തോ പ്ലാൻ ചെയ്യും പോലെ തോന്നി..പിന്നെ ഞാൻ ശ്രദ്ധിച്ചില്ല..ഞാൻ എന്റെ പതിവ് ജോലികൾ എല്ലാം ആയിട്ട് നടന്നു..വൈകിട്ട് ഭക്ഷണം കഴിച്ച് വന്നപ്പഴെ എനിക്ക് ഉറക്കം വന്നു തുടങ്ങി..

“ഞാൻ ഉറങ്ങാൻ പോകുവാണേ കിച്ചുവേട്ടോ ” എന്നും പറഞ്ഞു ഞാൻ വന്നു കിടന്നു..കിടന്നത് അറിയാതെ ഞാൻ ഉറങ്ങി പോയി.. കുറെ കഴിഞ്ഞപ്പോൾ എന്തോ പൊട്ടുന്ന സൗണ്ട് കേട്ടു ഞാൻ കണ്ണ് തുറന്നു..”ഹാപ്പി ബർത്ത്ഡേ അമ്മുസേ”..എന്നെ ചേർത്ത് പിടിച്ചു കിച്ചുവേട്ടൻ അത് പറയുമ്പോൾ ഞാൻ ശരിക്കും ഞെട്ടി. എന്റെ ബർത്ത്ഡേ ആണ് എന്ന് അപ്പൊൾ ആണ് ഞാനും ഓർമിച്ചത്‌..പിന്നെ എന്നെ കൂട്ടി താഴെ എത്തി.അവിടെ നിറയെ ബലൂൺ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..

കൂടാതെ പലതരം ലൈറ്റ് കൾ,പിന്നെ ഭിത്തിയിൽ “ഹാപ്പി ബർത്ത്ഡേ മൈ ലൗ” എന്ന് എഴുതി എന്റെ ചിത്രം പെയിൻറ് ചെയ്തു വച്ചിരിക്കുന്നു.. ജീവൻ ഉള്ള ഞാൻ തോറ്റു പോകും..അത്ര ഭംഗി ആയി ചെയ്തിട്ടുണ്ട്…ഞാൻ ആകെ ഷോക്ക് ആയി മിണ്ടാൻ പോലും ആകാത്ത അവസ്ഥയിൽ നിന്നു.. “വാ കേക്ക് മുറിക്ക്”കണ്ണേട്ടൻ പറഞ്ഞപ്പോൾ ആണ് അത് ഞാൻ ശ്രദ്ധിച്ചത്..ഒരു റെഡ് വെൽവെറ്റ് കേക്ക്..അതിൽ എന്റെ പേരും, ഹാപ്പി ബർത്ത്ഡേ ഒക്കെ എഴുതി , കാൻഡിൽ കത്തിച്ചു ഭംഗിയായി വച്ചിരിക്കുന്നു..

ഞാൻ കേക്ക് മുറിക്കുമ്പോൾ കിച്ചുവേട്ടനെ കൂടെ വിളിച്ചു .രണ്ടാളും ചേർന്നാണ് മുറിച്ചത്..ആദ്യം കിച്ചുവേട്ടന് തന്നെ കൊടുത്തു..അതിനു ശേഷം കിച്ചുവേട്ടൻ കുറച്ച് എടുത്ത് എന്റെ വായിൽ തന്നു.. എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു ഒരു ഗിഫ്റ്റ് എന്റെ കൈകളിലേക്ക് വച്ച് തന്നു..അത് അമ്മയെ ഏൽപ്പിച്ചിട്ട്‌ ഞാൻ കേക്ക് മുറിച്ചു എല്ലാവർക്കും കൊടുത്തു.. എന്നിട്ട് അവിടെ നിന്ന് തന്നെ ഗിഫ്റ്റ് തുറന്നു…ഞങ്ങളുടെ രണ്ടു പേരുടെയും വളരെ മനോഹരം ആയ ഒരു പെയിന്റിംഗ്..കൂടാതെ ഒരു റിങ്ങും ഉണ്ടായിരുന്നു..

എല്ലാവർക്കും ഗിഫ്റ്റ് ഇഷ്ടപ്പെട്ടു..അങ്ങനെ അതെല്ലാം കഴിഞ്ഞു ഞങ്ങൾ കിടക്കാൻ പോയി.. “കിച്ചുവേട്ടാ എന്നെ ഇങ്ങനെ സ്നേഹിച്ച് അമ്പരപ്പിക്കല്ലെ ,,ഓരോ ദിവസവും ഇൗ സ്നേഹത്തിന്റെ ആഴം അറിയും തോറും ഞാൻ ഒന്നും അല്ലാതായി തീരുന്നു..”പറഞ്ഞത് മുഴുവൻ ആക്കാൻ അനുവദിക്കാതെ എന്റെ അധരങ്ങൾ കിച്ചുവേട്ടൻ സ്വന്തം ആക്കിയിരുന്നു.. ആ സ്നേഹത്തിൽ എന്നെത്തന്നെ മറന്നു എപ്പഴോ ആ മാറിൽ ചേർന്ന് ഞാൻ ഉറങ്ങിയിരുന്നു.. ഉറക്കത്തിന്റെ ആഴത്തിൽ എവിടെയോ ഞാൻ ഒരു സ്വപ്നം കണ്ടു..ഞാൻ,കിച്ചുവേട്ടൻ ,പിന്നെ ഞങ്ങളുടെ വാവ..ഒരുമിച്ച് ഞങ്ങൾ നടന്നു പോകുന്നു .

പക്ഷെ കുറെ കഴിയുമ്പോൾ അവര് രണ്ടാളും എന്റെ കൂടെ ഇല്ല..ഞാൻ കുറെ വിളിക്കും..കാണില്ല..അത് കണ്ട് കരഞ്ഞു ഞാൻ ഉണർന്നു.. “അമ്മു എന്താടാ സ്വപ്നം കണ്ടോ?ഒന്നുമില്ല ഞാൻ ഇവിടില്ലെ “എന്ന് പറഞ്ഞു കിച്ചുവേട്ടൻ എന്നെ ആ കരങ്ങളിൽ ചേർത്ത് പിടിച്ചു..അങ്ങനെ ഞങ്ങൾ ഉറങ്ങി.. രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ താമസിച്ചു..കുളിച്ചു, ചെല്ലുമ്പോൾ അമ്മ പറഞ്ഞു “അമ്മു ബർത്ത്ഡേ ആയിട്ട് രാവിലെ അമ്പലത്തിൽ പോകാൻ പറ്റിയില്ല..മോള് എഴുന്നേറ്റു വരാൻ താമസിച്ചു പോയല്ലോ?

സാരമില്ല വൈകുന്നേരം പോകണേ..മറക്കരുത്”. ഞാനും സമ്മതിച്ചു..അമ്മയും,അപ്പുവും,മാളു എല്ലാവരും വിളിച്ചു വിഷ് ചെയ്തു…പിന്നെ ഉച്ചക്ക് സദ്യ ആയിരുന്നു .2തരം പായസവും..അതെല്ലാം അമ്മയും,അച്ഛനും തന്നെ ആണ് ഉണ്ടാക്കിയത്.. എന്നത്തേയും പോലെ കഴിച്ച് കഴിഞ്ഞു കുറെ കഴിഞ്ഞപ്പോൾ അമ്മ എന്നോട് പോയി ഉറങ്ങാൻ പറഞ്ഞു..കിടന്നിട്ടും പക്ഷെ മനസ്സിൽ എന്തോ പോലെ . പിന്നെ കുറച്ചു നേരം കിടന്നിട്ട് ഞാൻ എഴുന്നേറ്റു നടന്നു…അങ്ങനെ വൈകുന്നേരം കുളിച്ചു അമ്പലത്തിൽ പോകാൻ റെഡി ആയി വന്നു…

അമ്മ,ഞാൻ ,കിച്ചുവേട്ടൻ ,അച്ഛൻ ഞങൾ ഇത്രയും പേരും കൂടെ ഇറങ്ങി..കണ്ണേട്ടൻ ആരെയോ കാണാൻ പോകുവാ എന്ന് പറഞ്ഞു വന്നില്ല.. “നിങ്ങള് തൊഴുത് ഇറങ്ങുമ്പോൾ വരാം എന്ന് പറഞ്ഞു..അങ്ങനെ ഒരുപാട് സന്തോഷത്തോടെ അമ്പലത്തിലേക്ക് ഇറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ മുതൽ വേറെ ഒരു വണ്ടി ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി..പക്ഷെ അമ്മയും,അച്ഛനും ഉള്ളത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. കുറച്ച് കഴിഞ്ഞതും ആ വണ്ടി ഞങ്ങളെ മറികടന്ന് പോയി..

അപ്പഴും എന്റെ മനസ്സിൽ എന്തോ പോലെ തോന്നി..ഒക്കെയും ഭഗവാന് സമർപ്പിച്ച് ഞാൻ ഇരുന്നു.. അമ്പലത്തിൽ എത്തി അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. അമ്പലത്തിൽ എത്തി വഴിപാട് ഒക്കെ കഴിപ്പിക്കാൻ കൊടുത്തു..തൊഴുത് കൊണ്ടിരിക്കുമ്പോൾ വീണ്ടും അതെ ഫീൽ ..ആരോ ഞങ്ങളെ ഫോളോ ചെയ്യുന്നു.. എങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടില്ല..കുറച്ച് കഴിഞ്ഞ് വലം വച്ച് വരുമ്പോൾ ഞാൻ കണ്ടു എന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ.തീ പോലെ ആ നോട്ടം..

അത് നേരിടാൻ ആകാതെ ഭയന്ന് ഞാൻ ദൃഷ്ടി മാറ്റി.. ആ മുഖം,കണ്ണുകൾ ഒക്കെ കണ്ട് പരിചയം ഉള്ളത് പോലെ..എങ്കിലും എനിക്ക് ഓർമ കിട്ടിയില്ല..ഞാൻ പിന്നെയും നോക്കി .പക്ഷെ ഒരു പരിചയം മാത്രം.. എവിടെ ആണെന്ന് ഓർമ ഇല്ല.. ഞങ്ങൾ തൊഴുത് ഇറങ്ങുമ്പോൾ പറഞ്ഞ പോലെ തന്നെ കണ്ണേട്ടൻ എത്തി .അച്ഛനും,അമ്മയും കണ്ണേട്ടന് ഒപ്പം പോയി..ആരെയോ കാണാൻ ഉണ്ട്..കിച്ചുവേട്ടൻ എന്റെ കൈകളിൽ പിടിച്ച് അമ്പലത്തിനു പുറത്തേക്ക് നടന്നു . റോഡ്‌ ക്രോസ് ചെയ്യുമ്പോൾ ചെറിയ കുട്ടികളെ എന്ന പോലെ എന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു..

ഞങ്ങൾ ഒരു ടെക്സ്റ്റൈൽസ് കയറി..എനിക്ക് കുറച്ച് അയഞ്ഞ വസ്ത്രങ്ങൾ വേണമായിരുന്നു..അതെല്ലാം വാങ്ങി ഞങൾ തിരിച്ച് ഇറങ്ങി.. തിരിച്ച് ഇറങ്ങുമ്പോഴും എന്റെ പുറകെ ആ ആള് ഉണ്ടായിരുന്നു..എനിക്ക് ആകെ ഭയം തോന്നി തുടങ്ങി. കിച്ചുവേട്ടനോട് പറഞ്ഞാലോ എന്ന് ഒരു വേള ഓർത്തു. പിന്നെയും വേണ്ട എന്ന് തീരുമാനിച്ചു.. ഞങ്ങൾ ഒരു ഐസ് ക്രീം കഴിക്കാൻ കയറി. അവിടെ പക്ഷെ ആരും ഉണ്ടായിരുന്നില്ല എന്നെ ഭയപ്പെടുത്താൻ..അത് എനിക്ക് വലിയ ആശ്വാസം നൽകി..

തിരികെ വന്നു വണ്ടിയിൽ കയറി..”അമ്മു നമുക്ക് പതിയെ പോകാം”കിച്ചുവേട്ടൻ പറഞ്ഞു.. അങ്ങനെ അടുത്ത ദിവസം ഹോസ്പിറ്റലിൽ പോകുന്ന കാര്യങ്ങളും,കണ്ണേട്ടൻ പോകുന്നതും ഒക്കെ സംസാരിച്ചു കൊണ്ട് പതിയെ ഞങ്ങൾ മുന്നോട്ട് പോയി.. “കിച്ചുവേട്ട എനിക്ക് ഒരു മസാല ദോശ വേണം..”ഇത്രേയെ ഉള്ളോ?വാങ്ങിക്കാം..എന്ന് പറഞ്ഞു കുറച്ച് മുന്നോട്ട് പോയി..ആര്യാസ്‌ ഹോട്ടലിന്റെ അടുത്ത് എത്തിയപ്പോൾ വണ്ടി നിർത്തി ഇറങ്ങി.. “അമ്മു ഇവിടെ ഇരിക്ക് കേട്ടോ ..ഞാൻ വാങ്ങിയിട്ട് വരാം..”

അതും പറഞ്ഞ് കിച്ചുവേട്ടൻ മസാല ദോശ വാങ്ങി വന്നു..”വീട്ടിലെത്തി കഴിക്കുമ്പോൾ സമാധാനമായി കഴിക്കാമല്ലോ? അത് കൊണ്ടാണ് പാർസൽ വാങ്ങിയത്”.. വണ്ടി മുന്നോട്ട് പോകുമ്പോൾ വീണ്ടും ആരോ ഫോളോ ചെയ്യും പോലെ..കിച്ചുവേട്ടനെ നോക്കുമ്പോൾ ആ മുഖത്തും എന്തോ ഒരു ടെൻഷൻ. അപ്പൊൾ ഇത് എന്റെ മാത്രം സംശയം അല്ലേ?സത്യം തന്നെ ആണോ? ചോദിച്ചാലോ?ചോദിക്കാം ..ഇനി ചോദിക്കാതെ ഇരുന്നാൽ ശരി ആകില്ല..എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഒന്ന് കൂടെ പുറകോട്ടു നോക്കി..

പക്ഷെ അപ്പൊൾ ആ വണ്ടി കാണാൻ ഇല്ലായിരുന്നു.. ഇടതു വശത്ത് കൂടെ ഒരു വഴി ഉണ്ടായിരുന്നു..അത് വഴി പോയി കാണും എന്ന് ഞാൻ ഓർത്തു.. ചിന്തിച്ചു തീരും മുൻപേ എല്ലാം കഴിഞ്ഞിരുന്നു..എന്താണ് സംഭവിച്ചത് എന്ന് പോലും എനിക്ക് മനസ്സിലായില്ല.. ഏതോ ഒരു വണ്ടി ഞങ്ങടെ നേർക്ക് പാഞ്ഞു വരുന്നതും, എത്ര ശ്രമിച്ചിട്ടും കിച്ചുവേട്ടന്റെ കൈകളിൽ നിൽക്കാതെ കാർ പാളി പോകുന്നതും സ്വപ്നം എന്ന പോലെ ഞാൻ കണ്ടു.. അതെ സമയം അമ്മുസെ എന്ന ഒരു ആർത്തനാദം മാത്രം എന്റെ കാതുകളിൽ മുഴങ്ങി കേട്ടു..

കണ്ണുകൾ അടഞ്ഞു പോകുമ്പോൾ ഞാൻ കണ്ടു.. എവിടെ ഒക്കെയോ രക്തം തളം കെട്ടി നിൽക്കുന്നു..പ്രാണൻ ആയവന്റെ കണ്ണുകൾ എന്നെ നോക്കി എന്തോ പറയാൻ വെമ്പുന്നു .പക്ഷെ ഒന്നും കഴിയുന്നില്ല.. ആരൊക്കെയോ ഓടി കൂടുന്നതും. ഒച്ച വയ്ക്കുന്നതും ഒക്കെ മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ പതിച്ചിരുന്നു..പക്ഷെ അപ്പോഴേക്കും ഒന്നും പറയാൻ ആവാത്ത വിധം ,പ്രതികരിക്കാൻ ആവാത്ത വിധം ഞാൻ തളർന്നു പോയിരുന്നു .മനസ്സിൽ എവിടെയോ അപ്പോഴും ഞങ്ങടെ കുഞ്ഞും,ഞാനും,കിച്ചുവേട്ടനും നിറഞ്ഞു നിന്നിരുന്നു..എത്ര ശ്രമിച്ചിട്ടും തുറക്കാൻ ആവാത്ത വിധം എന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു..

തുടരും…

കനൽ : ഭാഗം 16