Wednesday, December 18, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 36

എഴുത്തുകാരി: ജാൻസി

“ദേവേട്ടാ ” ആ വിളി കേട്ട് ദേവും വരുണും ഞെട്ടി തിരിഞ്ഞു നോക്കി… “ശിവാനി…… ” ദേവ് അതിശയത്തോടെ വിളിച്ചു. ദേവും വരുണും ശിവയുടെ അടുത്തേക്ക് ഓടി.. ദേവ് ശിവയുടെ അടുത്തിരുന്നു… അവളുടെ കൈകൾ തന്റെ നെഞ്ചോടു ചേർത്തു.. തലയിൽ തലോടി… നെറുകയിൽ ചുംബിച്ചു. “ശിവാനി ” പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തിൽ ദേവ് ശിവയെ വിളിച്ചു.. പാതി അടഞ്ഞ കണ്ണുകളുമായി അവൾ ദേവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.. പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു…

അത് കണ്ടു പേടിച്ചു ദേവ് ശിവയെ വിളിച്ചു.. “ശിവാനി മോളെ കണ്ണ് തുറക്ക്… ശിവാനി.. ” ദേവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. “വരുൺ ശിവാനി കണ്ണ് തുറക്കുന്നില്ല… ” ദേവ് ആധിയോടെ പറഞ്ഞു “വാ വേഗം നമ്മുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. ” അവർ ശിവനയുമായി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ——————————————————— “ഡോക്ടർ.. എന്ത്പറ്റി.. ശിവാനി… ” പുറത്തേക്കു ഇറങ്ങി വന്ന ഡോക്ടറോട് ദേവ് ആദിയോടെ ചോദിച്ചു.. “Don’t worry dev… she is perfectly alright…. unconscious mind ൽ നിന്നും conscious mind ലേക്ക് വന്നപ്പോൾ ഉള്ള ഒരു മയക്കം.. thats all…

പിന്നെ ഒരു കാര്യം ശിവാനിയുടെ ഓർമ്മക്കും സംസാരത്തിനും കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല.. പക്ഷേ മോട്ടോർ ആക്ടിവിറ്റീസ് not stable yet… ” “എന്ന് വച്ചാൽ ” “അതായത്… ശിവാനിക്ക് കാണാനും സംസാരിക്കാനും ആളെ മനസിലാക്കാനും എല്ലാം സാധിച്ചു.. പക്ഷേ കൈകാലുകൾ സ്വന്തം ഇഷ്ടത്തിന് ചലിപ്പിക്കാൻ സാധിക്കില്ല.. ഒരാളുടെ കൈ സഹായം എപ്പോഴും വേണം.. ” “ഡോക്ടർ അതിനു ട്രീറ്റ്‌മെന്റ് എന്തങ്കിലും.. ” ദേവ് പ്രതീക്ഷയോടെ ചോദിച്ചു “തീർച്ചയായും.. ഫിസിയോതെറാപ്പി മുടങ്ങാതെ ചെയ്യണം..

അവർ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം..എന്റെ ഒരു ഫ്രണ്ട് ഉണ്ട് പുള്ളി നല്ലൊരു ഫിസിയോതെറാപ്പിസ്റ്റാണ്.. ഞാൻ നിങ്ങളെ പുള്ളിക്ക് പരിചയപ്പെടുത്തി തരാം. Don’t worry dev.. നിങ്ങളുടെ പഴയ ശിവാനിയെ ഉടനെ തന്നെ നിങ്ങൾക്കു തിരിച്ചു കിട്ടും.. ” ഡോക്ടർ പുഞ്ചിരിയോടെ കൂടി പറഞ്ഞു ” താങ്ക്സ് ഡോക്ടർ താങ്ക്യൂ സോ മച്ച്…എനിക്ക് ശിവാനിയെ ഒന്ന് കാണാൻ പറ്റുമോ..? ” ദേവ് ചോദിച്ചു.. “യാ.. sure.. ” ദേവ് വരുണിനെ നോക്കി.. അവൻ പുഞ്ചിരിച്ചു.. ദേവ് വേഗം റൂമിലേക്ക് കയറി.. ശിവ കണ്ണും അടച്ചു കിടക്കുകയായിരുന്നു..

ദേവ് അവളുടെ അടുത്ത് വന്നിരുന്നു.. കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു… കുറച്ചു സമയത്തിന് ശേഷം ദേവ് ശിവയെ വിളിച്ചു… “ശിവാനി.. ” സ്നേഹദ്രമായാ അവന്റെ വിളിയിൽ ശിവ പതിയെ കണ്ണുകൾ തുറന്നു… ദേവ് ശിവയുടെ നെറുകയിൽ മുത്തി.. അവൻ പോലും അറിയാതെ അവന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ ശിവയുടെ മുഖത്തു പതിച്ചു… “ദേവേട്ടാ ” അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു… ദേവ് അവളുടെ കൈകളിൽ മുത്തി.. “അയ്യേ ദേവേട്ടൻ കരയുവാന്നോ… കൊച്ചു കുട്ടികളെക്കാളും കഷ്ടം ആണല്ലോ ദേവേട്ടൻ ” അത് പറഞ്ഞു ശിവ ചിരിച്ചു..

ശിവയുടെ മുഖത്തു താൻ കാണാൻ കൊതിച്ച ചിരി… ഇന്ന് തന്റെ കണ്ണു കൊണ്ട് കണ്ടിരിക്കുന്നു… ദേവിനു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം കൊണ്ട് ശിവയെ ദേവ് ഉമ്മകൾ കൊണ്ട് മൂടി.. പിന്നീടാണ് ഹോസ്പിറ്റൽ ആണ് എന്ന ബോധം വന്നത്.. അപ്പോഴേക്കും വരുണും ഡോക്ടറും അവരുടെ അടുത്തേക്ക് വന്നു.. “ഹലോ ശിവാനി ഗുഡ് ഈവെനിംഗ്.. ” “ഗുഡ് ഈവെനിംഗ് ഡോക്ടർ ” ശിവ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടറെ വിഷ് ചെയ്തു.. “ശിവാനി താൻ ലക്കി അന്നാടോ.. ഇതുപോലെ ഉള്ള ഒരു ലൈഫ് പാർട്ണറിനെ കിട്ടിയത്.. ദേവിന്റെ ഡെഡിക്കേഷൻ ആണ് തന്നെ പഴയ ശിവാനിയിലേക്കു കൊണ്ട് വന്നത്.. ”

ഡോക്ടർ ദേവിനെ നോക്കി പറഞ്ഞു..ദേവിന്റെ കണ്ണുകൾ അപ്പോഴും ശിവയിൽ തന്നെ ആയിരുന്നു.. ആ മുഖത്തു വിടരുന്ന ഭാവങ്ങളുടെ ഭംഗി ആസ്വദിക്കുവായിരുന്നു.. ശിവ ദേവിനെ സ്നേഹത്തോടെ നോക്കി.. അവരുടെ കണ്ണുകൾ പരസ്പരം കോർത്തു.. “ശിവാനി… നിങ്ങൾ പൂർണ്ണമായും ദേവിന്റെ പഴയ ശിവാനി ആകണമെങ്കിൽ ഒരു കടമ്പ കൂടി കടക്കാൻ ഉണ്ട്.. ശിവാനി എന്തായാലും ദേവിനു വേണ്ടി ആ കടമ്പ കടക്കും അല്ലേ ” ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു ശിവാനിയും പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..

“ദേവ് ഞാൻ പറഞ്ഞത് ഡോക്ടറുടെ ഡീറ്റെയിൽസ് വരുണിനു കൊടുത്തിട്ടുണ്ട്.. വരുൺ എല്ലാം പറഞ്ഞു ഓക്കേ അക്കിട്ടുണ്ട് ” “താങ്ക്സ് ഡോക്ടർ ” ദേവ് ഡോക്ടറിന് ഷേക്ക്‌ ഹാൻഡ് നൽകി… എല്ലാവരുടെയും മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു .. ——————————————————— ഒരു വർഷത്തിന് ശേഷം ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് എല്ലാം ഭംഗി ആയി നടന്നു ….ശിവയുടെ ശാരീരിക നിലയിൽ നല്ല പുരോഗതി വന്നു…. ദേവിന്റെ നെഞ്ചിന്റെ ചൂട് പറ്റി കിടക്കുമ്പോൾ അവൻ ഒരു കഥ പോലെ നടന്ന സംഭവങ്ങൾ അവൾക്ക് പറഞ്ഞു കൊടുത്തു…

ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന പോലെ അവൾ എല്ലാം കേട്ടുകൊണ്ടിരുന്നു… കുറച്ചു നേരത്തെ മൗനത്തിനു ശേഷം ശിവ പറഞ്ഞു “ദേവേട്ടാ എനിക്ക് അഥിതിയെ ഒന്ന് കാണണം ” ദേവ് ഒരു ഞെട്ടലോടെ ശിവയെ നോക്കി…. “അത് എന്തിനാ നീ ഇപ്പൊ അഥിതിയെ കാണുന്നത്.. അവൾ നിന്നെ ഇല്ലാതാക്കാൻ നോക്കിയവൾ അല്ലെ ” ദേവ് നീരസത്തോടെ ചോദിച്ചു.. “ആയിരിക്കാം.. പക്ഷേ അവൾ ആ കാട്ടികൂട്ടിയതു മുഴുവനും ദേവേട്ടന് വേണ്ടിയാണ്… ദേവേട്ടന്റെ സ്നേഹത്തിനു വേണ്ടിയാണു..

താൻ ആഗ്രഹിച്ച സ്നേഹിച്ച ആളെ മറ്റൊരാൾ സ്വന്തം ആക്കിയപ്പോൾ ഉള്ള ഒരു തരം മാനസിക വിഭ്രാന്തി.. അത്രേ ഉള്ളു… എനിക്ക് അഥിതിയെ ഒന്ന് കാണണം ദേവേട്ടാ…. ” “പക്ഷേ അവൾ ഇപ്പോ ഒരു മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.. ” ശിവ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്. എന്നാലും അവളുടെ തീരുമാനം ഉറച്ചതായിരുന്നു.. ഒടുവിൽ അവർ രണ്ടുപേരും കൂടെ അഥിതിയെ കാണാൻ ഹോസ്പിറ്റലിൽ പോയി.. പെർമിഷൻ വാങ്ങി അവർ അഥിതി കിടന്ന സെല്ലിൽ എത്തി. അവിടെ ഉണ്ടായിരുന്ന അദിതിയുടെ അവസ്ഥ രണ്ടു പേരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു..

മുടിയെല്ലാം വാരി വലിച്ചു മുന്നോട്ട് ഇട്ട് എന്തോ ആലോചനയിൽ ഇരിക്കുന്ന അദിതിയുടെ അടുത്തേക്ക് ശിവ ചെന്നു… അഥിതി വന്ന ആളെ അടിതൊട്ട് മുടി വരെ നോക്കി… എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൾ ശിവാനിയെ കെട്ടി പിടിച്ചു കരഞ്ഞു… ശിവയും അതു പ്രതീക്ഷിച്ചിരുന്നില്ല.. ഒരു നിമിഷം ശിവയും ഞെട്ടി നിന്നു… പതിയെ അവൾ അദിതിയുടെ തലയിൽ തലോടി…. “അഥിതി “ശിവ സ്നേഹത്തോടെ വിളിച്ചു.. അവൾ ശിവാനിയെ നോക്കി.. “നീ ചെയ്തതെല്ലാം എന്തിനാണ് എന്ന് ആർക്കും മനസിലായില്ലങ്കിലും എനിക്ക് മനസിലാകും… പക്ഷേ ഒരു കാര്യം നീ മനസിലാക്കണം അഥിതി….

നമ്മൾ സ്നേഹിക്കുന്നവർ എല്ലാം നമ്മളെ സ്നേഹിക്കണം എന്ന് ഒരിക്കലും വാശി പിടിക്കരുത്…. സ്നേഹം എന്നത് പിടിച്ചു വാങ്ങാൻ ഉള്ളതല്ല… അതു മനസറിഞ്ഞു നൽകാൻ ഉള്ളതാണ്…. ” അതും പറഞ്ഞു ശിവ അദിതിയുടെ കൈയിൽ പിടിച്ചു പതിയെ തലോടി.. നെറുകയിൽ മുത്തി…. അഥിതിയോട് യാത്ര പറഞ്ഞു ഇറങ്ങി… ശിവ പോകുന്നതും നോക്കി അഥിതി ഇരുന്നു.. മൂന്നു വർഷങ്ങൾക്ക് ശേഷം ” മാളുട്ടി അച്ഛൻ എന്തിയെ ” “എനിച്ചു അരിയില്ല അമ്മ ” “നിന്റെയടുത്തല്ലേ ഇപ്പൊ ഉണ്ടായിരുന്നേ ” മാളൂട്ടി മറുപടി പറയാതെ ഓടി… ശിവ മുറിയിൽ പോയി നോക്കി “ദേവേട്ടാ… ദേവേട്ടാ..

ശോ ഈ മനുഷ്യൻ ഇതെവിടെ പോയി കിടക്കുന്നു ” പോകാനായി തിരിഞ്ഞതും മുഖം വന്നു ദേവിന്റെ നെഞ്ചിൽ തട്ടി….. ഇടുപ്പിലൂടെ കൈകൾ ഇട്ടു ശിവയെ ഒന്നുകൂടെ തന്നോട് ചേർത്ത് നിർത്തി… “ഇതെവിടായിരുന്നു ഞാൻ വിളിച്ചത് കേട്ടില്ലേ” “നീ വിളിച്ചത് കേട്ടിരുന്നെങ്കിൽ എനിക്ക് നിന്നെ ഇങ്ങനെ കിട്ടുമോ ” ദേവ് അവളുടെ ചുണ്ടിനോട് അടുത്തപ്പോൾ അവൾ കവിളിൽ നുള്ളി. “ഇപ്പോ വന്നു വന്നു ഈ മനുഷ്യന് ഒരു നാണവും മാനവും ഇല്ല ” ശിവ പറഞ്ഞു.. “ഈ പറഞ്ഞ നാണവും മാനവും 4 വർഷം മുൻപേ പോയല്ലോടി… ഇനി എന്തോ ചെയ്യും ” “അയ്യേ…ഒന്ന് പോ മനുഷ്യ മോളു കേൾക്കും ” “അച്ഛാ ”

മാളുട്ടി ഓടി വന്നു ദേവിനെ കെട്ടിപിടിച്ചു.. “നിങ്ങൾ മറന്നോ ഇന്ന് കോളേജിൽ പോകണ്ട ദിവസം അല്ലേ ” ശിവ പറഞ്ഞു “അയ്യോ… ഞാൻ അങ്ങ് മറന്നു…വരുണും മരിയയും എപ്പോ വരും ” “9 മണി എന്നാ പറഞ്ഞേ ” “ഹോ എത്ര പെട്ടന്നാണ് 10 വർഷങ്ങൾ കടന്നു പോയത്…. എല്ലാവരെയും കാണാൻ കൊതിയാവുന്നു… ” ദേവ് ഓർമ്മകൾ ചികഞ്ഞു എടുത്തു… “അച്ഛാ അച്ഛാ എനിക്ക് അച്ഛൻ പറഞ്ഞു തന്ന ആ കുട മരത്തിനു അടുത്ത് കൊണ്ട് പോണേ.. ” “പിന്നെന്താ മോളെ….. എന്റെ ചക്കരയെ അച്ഛൻ കൊണ്ട് പോയി കാണിക്കാം ” മാളുവിന്റെ കവിളിൽ ഒരു ചക്കര ഉമ്മ കൊടുത്തു…

അപ്പോഴേക്കും പുറത്തു ഒരു കാർ വന്നു നിന്നു… അതിൽ നിന്ന് വരുണും മരിയയും പിന്നെ രണ്ടു പുതിയ തലകളും… പുറത്തേക്കു ഇറങ്ങി….. മരിയ തലയുള്ള അവന്തിക മോളും വരുൺ തലയുള്ള അഭിനവ് കുട്ടനും… ഇരട്ടകൾ ആണ്….. മാളു എന്ന നമ്മുടെ ദേവാംശി കുട്ടി അവരുടെ അടുത്തേക്ക് ഓടി….മാളൂട്ടി എന്നാൽ അഭിനവിനും അവന്തികക്കും ജീവനാണ്… തിരിച്ചും അങ്ങനെ തന്നെ.. 😘😘 “ആഹാ എന്തൊരു കൃത്യ നിഷ്ട്ടാ ” ശിവ മരിയയോട് പറഞ്ഞു “പിന്നെ നിന്നെ പോലെ ആന്നോ…. ഞാൻ പണ്ടേ ഭയങ്കര പഞ്ച്വലിറ്റി ഉള്ള കൂട്ടത്തില…..”

“നിന്നെ പറ്റി നല്ല പോലെ അറിയാവുന്ന ഈ എന്നോടോ ബാല ” ശിവ നെഞ്ചത്ത് കൈ വച്ചു പറഞ്ഞു… “നിന്റെ ഒക്കെ കത്തിയടി ഇതു വരെ കഴിഞ്ഞില്ലേ ” വരുൺ ചോദിച്ചു “ആഹാ സ്റ്റൈൽ ആയിട്ടുണ്ടല്ലോ… ” ശിവ പറഞ്ഞു… “പെൺകുട്ടികൾ വരുന്നതല്ലേ ഒന്ന് ഷൈൻ ചെയാം എന്ന് വിചാരിച്ചു…” വരുൺ മരിയയെ ഏറു കണ്ണിട്ടു നോക്കി അവിടെ നോ കുലുക്കം.. “ഓ ഇതിയാനേ ഒക്കെ ആരു നോക്കാൻ… എനിക്ക് ഒരു അബദ്ധം പറ്റിയതല്ലേ ” അതോടെ വരുൺ അവിടുന്ന് എസ്‌കേപ്പ് ആയി.

“എടി തനു വരുമോ ” ശിവ തിരക്കി… “ഇല്ലടി…. അവൾക്ക് ഇതു 9 മാസം അല്ലേ…. ട്രാവൽ ചെയ്യാൻ പറ്റില്ല… (തനു 2മത് പ്രഗ്നന്റ് ആണ് അതിന്റെ കാര്യമാ പറഞ്ഞത്…. ആരും തെറ്റിദ്ധരിക്കരുത് 😉😉😉) “എന്നാൽ വാ ഇറങ്ങാം സമയം പോയി… ” ദേവ് അതും പറഞ്ഞു കാറിന്റെ കീ എടുത്തു ഇറങ്ങി.. ഓർമ്മിക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ നൽകിയ കോളേജിലേക്ക് 10 വര്ഷങ്ങള്ക്കു ശേഷം പോകുവാണ്…ഇമ്മണി ബാല്യ reunion നു വേണ്ടി…. നമ്മുക്കും ഓർക്കാം അവരോടൊപ്പം ഒരുപിടി നല്ല നിമിഷങ്ങൾ നൽകിയ നമ്മുടെ കോളേജിനെ അധ്യാപകരെ നമ്മുടെ സൗഹൃദങ്ങളെ…

(അവസാനിച്ചു ) കൂട്ടുകാരെ, കുറെ നാളുകൾക്കു ശേഷം ഞാനെഴുതുന്ന ആദ്യത്തെ തുടർക്കഥയാണ് മനംപോലെ മംഗല്യം എന്ന കഥ… ഞാനെഴുതിയ വരികളിലൂടെ കുറച്ചുപേർക്കെങ്കിലും അവരുടെ പഴയ കോളേജ് ലൈഫ് ഓർത്തെടുക്കാൻ സാധിച്ചെങ്കിൽ ഞാൻ സന്തുഷ്ടയാണ്… ഞാനും ഈ കഥ എഴുതുമ്പോൾ എന്റെ കോളേജ് ലൈഫ് ഓർത്തു പോകാറുണ്ട്… ഈ കഥ എഴുതുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഒരു കോളേജ് തീം മാത്രമേ ഉണ്ടായിരുന്നോളു.. ഒരു 7, 8പാർട്ട കഴിഞ്ഞപ്പോഴാണ് നെറ്റിൽ ഒരു ന്യൂസ് കാണാനിടയായത്… 27 കൊല്ലം ആയിട്ട് കോമയിൽ ആയിരുന്ന ഒരു സ്ത്രീ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിന് കാരണമായത് അവരുടെ ഭർത്താവും മകനും ആണ്… അതിന്റെ ബേസിൽ ആണ് ഞാൻ ഈ കഥയിൽ കോമ എന്ന ഒരു അവസ്ഥയും കൂടെ കൊണ്ടുവന്നത്.. ഇവിടെ നിന്നും കിട്ടിയ സ്നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി…. ഈ കഥയെപ്പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പോരായ്മകളും (ലെങ്ത് കുറവ് ഒഴിച്ച് 😉) കമൻസിലൂടെ അറിയിക്കണം…. കഥ തീർന്ന സ്ഥിതിക്ക് സൂപ്പർ ഗുഡ് നൈസ് ഈ കമന്റുകൾ ഒന്നും വേണ്ടാട്ടോ.. നാലഞ്ചു വരികൾ ഉള്ള കമന്റ്സ് ആയിക്കോട്ടെ….. 😍😍😍😍😍😉😉😉😉 എന്ന് നിങ്ങളുടെ സ്വന്തം ജയ് ❣️❣️❣️❣️❣️❣️❣️❣️💞💞💞💞💞💞💞

❣️❣️❣️❣️❣️❣️

മനം പോലെ മംഗല്യം : ഭാഗം 35