Thursday, December 19, 2024
Novel

കനൽ : ഭാഗം 4

അങ്ങനെ ഇരുന്നപ്പോൾ അടുക്കളയിൽ വീണ്ടും അച്ഛമ്മയുടെ ബഹളം..ഇനി എന്താണാവോ ഞാൻ പുറത്തേക്ക് ഇറങ്ങി അവിടെ എത്തുമ്പോൾ കണ്ടു അമ്മ പപ്പടം വറുക്കുന്നുണ്ട്..അച്ഛമ്മ അവിടെ കിടന്നു ഒച്ച വയ്ക്കുന്നു..അപ്പുവിനെ വിളിച്ചു വരുത്താൻ..ഇനി ഇവിടെത്തന്നെ നിന്ന് പഠിച്ചാൽ മതി പോലും..എങ്കിലേ ഞാൻ ചെയ്യുന്നതൊക്കെ അവന് മനസ്സിലാവൂ എന്ന്.. എന്തോ ഒന്നും പ്രതികരിക്കാൻ കഴിയുന്നില്ല..അപ്പു ഇതൊക്കെ അറിഞ്ഞാൽ അവൻ അച്ഛമ്മയോട് വഴക്ക്‌ ഇടും..എന്റെ കണ്ണ് നിറയുന്നു എന്ന് കണ്ടാൽ അവന് സഹിക്കില്ല..

” അമ്മെ ചോറ് തരാമോ?വിശക്കുന്നു?” “ഒരു മിനുട്ട് അമ്മു ഇൗ പപ്പടം കൂടെ വറുത്ത് എടുക്കട്ടെ..” “ശരി “എന്നും പറഞ്ഞു ഞാൻ അടുക്കളയിലെ കസേരയിൽ ഇരുന്നു. . കത്തുന്ന ഒരു നോട്ടത്തോടെ അച്ഛമ്മ ഇറങ്ങി പോയി. എനിക്ക് ചോറ് എടുത്തു തന്നിട്ട് അച്ചമ്മക്കു ഉള്ള ചോറും കൊണ്ട് അമ്മ പോയി..” മീൻ ഒന്നും ഇല്ലെ?” അച്ഛമ്മ ചോദിക്കുന്നത് ഇവിടെ ഇരുന്നു ഞാൻ കേട്ടു . ” ഇല്ല അമ്മ ഉച്ചക്ക് അല്ലേ വന്നെ..ഞാനും അമ്മുവും ഉള്ളുന്ന് വച്ച് രാവിലെ വാങ്ങിയില്ല “…അമ്മയുടെ മറുപടി കേട്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് അച്ഛമ്മ കഴിച്ചു തുടങ്ങി…

“അമ്മെ വാ കഴിക്കാം..” “വരുവാ അമ്മു” എന്ന് പറഞ്ഞു അമ്മയും വന്നു ഞങ്ങള് കഴിച്ചു അത്യാവശ്യം പണി ഒക്കെ തീർത്തു കിടക്കാൻ പോയി. “അമ്മെ നാളെ വെളുപ്പിന് ഏഴുന്നേക്കണ്ട..എനിക്ക് ഓഫ് ആണ്..” “അതെന്താ പെട്ടെന്ന് അമ്മു”. എക്സ്ചേഞ്ച് ചെയ്തോ,? അതെ.. “ശരി എങ്കിൽ അമ്മു ഉറങ്ങിക്കോ …അമ്മ കാലിൽ ഇത്തിരി തൈലം തേച്ചിട്ട് കിടക്കാം..” “പിന്നെ അമ്മെ നാളെ ഹോസ്പിറ്റലിൽ പോകാൻ റെഡി ആകണെ 11 മണി കഴിയുമ്പോൾ പോകാം. കാലു കാണിക്കാൻ.””

“ഇപ്പൊൾ പൈസ ഉണ്ടോ അമ്മു..കുറച്ച് കഴിയട്ടെ” “അതൊന്നും അമ്മ അറിയണ്ട റെഡി ആയി നിന്ന മതി പോകാം..” “അമ്മു അപ്പുന്‍റെ ഫീസ് അടയ്ക്കാൻ ആയില്ലേ മോളേ” അമ്മ പറഞ്ഞപ്പോഴാണ് അത് ഓർത്തത്.. “ഉം അടയ്ക്കാം അമ്മെ.” ഇനി അത് എങ്ങനെ അടയ്ക്കും എന്ന് ഓർത്ത് എങ്ങനെയോ ഉറങ്ങി.. രാവിലെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോയി വന്നു. സമയം പോകുന്നില്ല..ഓരോ ദിവസത്തിനും ദൈർഘ്യം കൂടുതൽ ആണെന്ന് തോന്നി.. മുറ്റത്ത് അച്ഛൻ നട്ട ഒരു മാവ് ഉണ്ട്..അതിന്റെ ചുവട്ടിൽ പോയിരുന്നു .അച്ഛന്റെ കൈ കൾ എന്നെ തലോടും പോലെ അമ്മുക്കുട്ടി ഒന്നുമില്ല മോൾക്ക് കഴിയും എല്ലാം എന്ന് പറയും പോലെ…

ഓർമകൾ വീണ്ടും മനസ്സിലേക്ക് വിരുന്ന് വന്നു . നഴ്സിംഗ് നി പോയാൽ മതിയെന്നുള്ള എന്റെ തീരുമാനം അച്ഛനെ അൽഭുതപെടുത്തി.. /”അമ്മുവിന് മെഡിസിൻ ഇഷ്ടമല്ലേ മോളേ ” എന്ന അച്ഛന്റെ ചോദ്യത്തിന്” അയ്യോ വേണ്ട അച്ഛാ..എനിക്ക് പേടിയാണ്” അതും പറഞ്ഞു ഞാൻ ഒഴിവായി.. “എല്ലാം എന്റെ അമ്മുക്കുട്ടി യുടെ ഇഷ്ടം”..അതും പറഞ്ഞു അച്ഛൻ പോയി . അപ്പു അവൻ എന്റെ അടുത്തേക്ക് ഓടി വന്നു.. “ചേച്ചി മെഡിസിൻ ആരുന്നില്ലെ എന്റെ ചേച്ചി പെണ്ണിന് ഇഷ്ടം..” മിണ്ടരുത് എന്ന് അവനെ കൈ കൊണ്ട് കാണിച്ചു അവനെയും കൊണ്ട് ഞാൻ മുറ്റത്തേക്ക് എത്തി..

പിന്നെ എല്ലാം അവനോടു പറഞ്ഞു. നമ്മുടെ വീടിലെ സമാധാനത്തിന് ഇത് മതിയെന്ന് പറഞ്ഞു .. “ചേച്ചി പഠിച്ചിട്ട് എന്റെ അപ്പുനെ ഡോക്ടർ ആക്കാട്ടോ.” .അപ്പൊൾ ആരോടും ചോദിക്കാൻ പോകണ്ടല്ലോ അതും പറഞ്ഞു ഞാൻ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു .കണ്ണുകൾ നിറഞ്ഞു ഒഴുകി.. “ചേച്ചി കരയല്ലേ ” എന്നും പറഞ്ഞു അവനെന്നെ കെട്ടി പിടിച്ചു… വീണ്ടും അപുവിന്റെ ഫീസ് എന്റെ ഓർമയിലേക്ക് എത്തി.. മാളുവിനേ കാണണം..എനിക്ക് ചോദിക്കാൻ അവള് അല്ലെയ്യുള്ളു.. അതോർത്ത് അവൾക്ക് ഒരു മെസ്സേജ് ഇട്ടു.. “മാളു കാണണം. വൈകുന്നേരം അമ്പലത്തിൽ പോകാം..

അച്ഛമ്മ ഉണ്ട്. വീട്ടിലേക്ക് വരാൻ പറ്റില്ല..” കുറച്ച് കഴിഞ്ഞതും മറുപടി വന്നു..4 മണിക്ക് പോകാം.. ശരി എന്ന് മെസ്സേജ് അയച്ചു ഫോൺ അവിടെ വച്ചിട്ട് അമ്മയോട് പോയി പറഞ്ഞു അമ്പലത്തിൽ പോകണം എന്ന്.. അമ്മയും കൂടെ വരാന്നു പറഞ്ഞു..ശരി എന്ന് പറഞ്ഞു ഞാൻ വീണ്ടും മുറ്റത്തേക്ക് പോയി.. ഞാനും,അപ്പുവും ഓടി കളിക്കുന്നത് ഓർമ വന്നു.. മാളുവിന്റെ നിർബന്ധം ആയിരുന്നു..കേരളത്തിന് പുറത്ത് പഠിക്കാൻ പോകണം എന്ന്… നഴ്സിംഗ് ന് വിടാൻ തന്നെ അച്ഛമ്മ സമ്മതിക്കുന്നില്ല ആ കൂടെ കേരളത്തിന് പുറത്ത് വിടുവോന്ന് ഉള്ളത് ഒരു വലിയ ചോദ്യം ആയിരുന്നു എന്റെ മുന്നിൽ.. മാളു തന്നെ അച്ഛനോട് സംസാരിച്ചു .അച്ഛനും അത് അത്ര ഇഷ്ടം ആയില്ല..എന്നെ ദൂരേക്ക് വിടാൻ സങ്കടം ആയിരുന്നു..

എങ്കിലും ഞങ്ങടെ ഇഷ്ടം അതിനു വേണ്ടി എല്ലാവരെയും പറഞ്ഞു സമ്മതിപ്പിച് അഡ്മിഷൻ ഉള്ള അന്വേഷണം തുടങ്ങി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം മാളു പറഞ്ഞത് അവളുടെ കസിൻ ബാംഗ്ലൂർ ഉണ്ട്..വീട്ടില് ചോദിക്കാൻ..ഞാൻ അച്ഛനോട് പറഞ്ഞു.. “അച്ഛൻ മാളുവിന്റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു. “.ഒരു ദിവസം കിച്ചുന്‍റെ അടുത്ത് ഇങ്ങോട്ട് ഇറങ്ങാൻ പറ ” എന്ന് അവളുടെ അച്ഛനെ പറഞ്ഞു എൽപ്പിച്ചിട്ട്‌ വീട്ടിൽ വന്നു. അമ്മയോട് പറഞ്ഞപ്പോൾ അമ്മക്കും വിഷമം.. പിന്നെ ആരും ഒന്നും പുറത്ത് കാണിക്കുന്നില്ല.. കുറെ ദിവസം കഴിഞ്ഞപ്പോൾ മാളു വീട്ടിലേക്ക് വന്നു കൂടെ ഒരു ചേട്ടനും.

“അമ്മു ഇതാണ് കിച്ചു ചേട്ടൻ..അമ്മയുടെ ചേച്ചിടെ മകന് ആണ്..ചേട്ടൻ അവിടെ M.B.A. കഴിഞ്ഞ് hospital administration പഠിക്കുവാ..”” “ആണോ വാ ഇരിക്ക്”..ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു. ഓടി പോയി അമ്മയെ വിളിച്ചു കൊണ്ട് വന്നു..അച്ഛൻ പാടത്തേക്ക് പോയല്ലോ എന്ന് ഓർത്തപ്പോൾ അച്ഛൻ ഇതാ വരുന്നു… ” നിങ്ങള് ഇങ്ങോട്ട് വന്നുന്നു അറിഞ്ഞു അതാ ഞാൻ ഇങ്ങോട്ട് പോന്നത്.. ഒന്ന് കൈ ഒക്കെ കഴുകട്ടെട്ടോ..അമ്മു ഇവർക്ക് കുടിക്കാൻ കൊടുക്ക് മോളെ ” അതും പറഞ്ഞു അച്ഛൻ കിണറിന്റെ അടുത്തേക്ക് പോയി. അവർക്ക് കുടിക്കാൻ നാരങ്ങ വെള്ളം ഒക്കെ കൊടുത്തിട്ട് ഞങ്ങള് സംസാരം ആയിരുന്നു.

അപ്പോഴേക്കും അച്ഛൻ എത്തി…”അതെ കിച്ചു സത്യത്തിൽ എനിക്ക് ഇവരെ വിടാൻ പേടിയാ..പിന്നെ കിച്ചു ഉണ്ടെന്ന് പറഞ്ഞ കൊണ്ട് ആണ് ഒരു ധൈര്യം..” അച്ഛന്റെ പേടി കണ്ടു കിച്ചു ചേട്ടൻ പറഞ്ഞു തുടങ്ങി.” ഞാൻ കുറച്ച് പ്രോസ്പെക്ടാസ് ഒക്കെ കൊണ്ട് വന്നിട്ടുണ്ട്. അതൊക്കെ ഒന്ന് നോക്ക്..ഇല്ലേൽ പിന്നെ ഹൈദരാബാദ് അപ്പോളോ യിൽ ഒന്ന് നോക്കിയാലോ? ഞാൻ ഇല്ലെങ്കിലും അവിടെയും നമ്മുടെ പിള്ളേര് ഒക്കെ ഉണ്ട്..” “മാളു നിത്യ അവിടെ ഉണ്ട്..നിനക്ക് അറിയില്ലേ” എന്ന് ചോദിച്ചു കിച്ചു ചേട്ടൻ മാളുവിന്റെ നോക്കി.. “അറിയാം കിച്ചു ചേട്ടാ ”

“എങ്കിൽ കിച്ചു മോൻ ഒരു കാര്യം ചെയ്യു അത് കൂടെ ഒന്ന് അന്വേഷിക്കൂ..അപ്പോളോ നല്ലതാണെന്ന് കഴിഞ്ഞ ദിവസം തേക്കേലെ വാസു പറഞ്ഞു..അവന്റെ മകൾ അവിടെ പഠിച്ചതാണ്..”” അച്ഛൻ പറഞ്ഞു. “എങ്കിൽ ശരി ഞാൻ അതൊക്കെ ഒന്നൂടെ അന്വേഷിച്ചിട്ടു നാളെ ഇറങ്ങാം ” അതും പറഞ്ഞു അവര് ഇറങ്ങി.. പിന്നെ കിച്ചു ചേട്ടൻ എല്ലാവരോടും ചോദിച്ചു, അന്വേഷിച്ച് ഒക്കെ അപ്പോളോ ഫിക്സ് ചെയ്തു..കിച്ചു ചേട്ടൻ തന്നെ പോയി അഡ്മിഷൻ വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു.. ദിവസങ്ങൾ അടുക്കും തോറും എന്തോ ഒരു പേടി എന്നെ മൂടുന്നു എന്ന് എനിക്ക് തോന്നി.

അച്ഛന്റെയും, അമ്മയുടെയും അടുത്ത് നിന്ന് പോകുന്നത്,അപ്പുവിനെ പിരിയുന്നത് ഒക്കെ ഒരു വിഷമം ആയിരുന്നു.. പിന്നീടുള്ള ദിവസങ്ങൾ പോകാൻ ഉള്ള തയ്യാറെടുപ്പ് ഒക്കെ ആയിരുന്നു. ഒരു ദിവസം ഞാനും,അമ്മയും കൂടെ പോയി ഡ്രസ്സ് ഒക്കെ വാങ്ങിച്ചു. കുറച്ച് അച്ചാർ ഒക്കെ കൊണ്ട് പോകണ്ടെന്ന് പറഞ്ഞു അമ്മ കുറച്ച് നെല്ലിക്ക, മാങ്ങ ,മീൻ ഒക്കെ വാങ്ങി അതൊക്കെ ഉണ്ടാക്കി തുടങ്ങി. അങ്ങനെ ഓരോ ഓരോ ഒരുക്കങ്ങൾ ആയിരുന്നു..മാളുവിന്റെ വീട്ടിലും കുറെ അച്ചാർ ഒക്കെ ഇട്ടു .. “അമ്മു നീ അമ്പലത്തിൽ പോകണം എന്ന് പറഞ്ഞിട്ട് ഇവിടെ വന്നു ഇരിക്കുവാണോ?”

അമ്മയുടെ ചോദ്യം എന്നെ ഓർമകളിൽ നിന്നും ഉണർത്തി. പിന്നെ പോയി കുളിച്ച് റെഡി ആയി അമ്പലത്തിലേക്ക് ഇറങ്ങി. “അമ്മെ ഞങ്ങള് അമ്പലത്തിൽ വരെയൊന്ന് പോയിട്ട് വരാം” എന്ന് അച്ചമായോട് പറഞ്ഞു അമ്മ എന്നെയും കൂട്ടി ഇറങ്ങി.. ഞങ്ങള് അമ്പലത്തിൽ എത്തി .എന്തോ മനസ്സ് ശാന്തം ആകുന്നു എന്ന് എനിക്ക് മനസിലായി. ..മനസ്സിലൂടെ ഒരു തണുപ്പ് പടരുന്നു. കണ്ണ് അടച്ചു നിന്ന് അപ്പുവിന് വേണ്ടി പ്രാർത്ഥിച്ചു.. അമ്മയെ നോക്കി ആ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങി. ഞാൻ ആയിരിക്കും കാരണം എന്ന് എനിക്ക് അറിയാം. ഒക്കെ കഴിഞ്ഞു കൃഷ്ണന്റെ അമ്പലത്തിലും പോയി വരുമ്പോൾ മാളു വന്നു..

തൊഴുത് വരാം ഇന്ന് പറഞ്ഞു അവള് പോയി.. ഒക്കെ കഴിഞ്ഞു അവള് വന്നു..കിങ്ങിണി ഉണ്ട് കൂടെ…അവളെ എടുത്ത് കുറെ സംസാരിച്ചു.. അമ്മയും,മാളുവിന്റെ അമ്മയും കൂടെ സംസാരിച്ച് കൊണ്ട് ഇരിക്കുന്നു. .. ഞാൻ അവളുടെ കൈ പിടിച്ചു. “മാളു നീ ഒരിക്കൽ കൂടെ എന്നെ ഒന്ന് സഹായിക്കണം..അവന്റെ ഫീസ് അടയ്ക്കണം..” പറഞ്ഞതും കണ്ണുകൾ നിറഞ്ഞു ഒഴുകി. . അവളെന്നെ നോക്കി..”അമ്മു കരയുകാ നീ എത്ര പ്രാവശ്യം പറഞ്ഞിട്ട് ഉണ്ട്. അപ്പുവിന്റെ ഫീസ് ന്റ് ഡേറ്റ് മാത്രം പറഞ്ഞാല് മതി ഞാൻ അടച്ചോളം എന്ന്..”

“നീ അപ്പൊൾ ഒക്കെ സമ്മതിക്കണ്ട് അല്ലേ?” “അത് എന്റെ അടുത്ത് ഉണ്ടായിരുന്നല്ലോ അപ്പൊൾ..പക്ഷെ ഇൗ രണ്ടു പ്രാവശ്യം നിന്നെ ബുദ്ധിമുട്ടിചേ പറ്റൂ അതാണ്”. അതും പറഞ്ഞു ഞാൻ അവളെ നോക്കി. നല്ല ദേഷ്യത്തിൽ നിൽക്കുവാണെന്ന് മനസ്സിലായി..അതിനു ഒരു അയവ് വരുത്താൻ ഞാൻ പറഞ്ഞു. “മാളു ചോറ് ഉണ്ടില്ലരുന്ന് .വിശക്കുന്നു..എന്തേലും കഴിക്കാം എന്ന്..” “ഉം കഴിക്കാം” എന്ന് പറഞ്ഞു ഞങ്ങള് എല്ലാവരും പുറത്തേക്ക് നടന്നു. കിങ്ങിണി എന്റെ കൂടെ കൂട്ടായി.. പുറത്തെത്തി ഓരോ ചായയും കുടിച്ചു പഴം പൊരിയും കഴിച്ചു.

തിരിച്ച് പോകാൻ തുടങ്ങിയപ്പോൾ മാളുവിന്റെ അമ്മ എന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.. “അമ്മു മോളെ മോൾക്ക് ഒരു ജീവിതം വേണ്ടെ? അപ്പുന്റ പഠനം തീർന്നിട്ടു നോക്കി കൂടെ എത്ര നാളായി ഇങ്ങനെ..എന്റെ കുട്ടി ജീവിതം ഇങ്ങനെ കളഞ്ഞാൽ മാലതി എങ്ങനെ സഹിക്കും?..” കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകി ഞാൻ മാളുവിന്റെ അമ്മക്ക് നേരെ കൈ കൂപ്പി.. ” എല്ലാം അറിയുന്നെത് അല്ലേ?അമ്മക്കും മാളൂവിനും..ഞാൻ എങ്ങനെയാ അമ്മെ ഇനി ഒരു ജീവിതം….” അത് പറഞ്ഞപ്പഴേക്കും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റിയില്ല.. “മോളെ ഉടനെ വേണം എന്നല്ല…

അമ്മയ്ക്ക് അറിയാം..ഒക്കെ അറിയാം..പക്ഷെ എനിക്ക് മാളൂവും നീയും ഒരു പോലെയാ..അവളെ പോലെ നീ കൂടെ ജീവിച്ചു കണ്ടാലേ എനിക്ക് സമാധാനം ആവു..” “അമ്മക്ക് അറിയാം കുറച്ച് നാള് ആയാലും നിങ്ങള് ജീവിച്ചത് എങ്ങനേ ആണ് എന്ന്..പക്ഷെ എന്റെ കിച്ചു അവന് ആയുസ്സ് കുറവായി പോയി..അത് മോള് അംഗീകരിച്ച് അല്ലേ പറ്റൂ..” എന്റെ മനസ്സ് കടലിനേക്കൾ പ്രക്ഷുബ്ധo ആകുന്നത് ഞാൻ അറിഞ്ഞു..

തുടരും…

കനൽ : ഭാഗം 3