Tuesday, December 3, 2024
LATEST NEWSSPORTS

ശിഖർ ധവാൻ അഭിനയത്തിലേക്ക്; ‘ഡബിൾ എക്സ്എലി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ ഖുറേഷി തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹുമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിൽ കാമിയോ റോളിലാവും ധവാൻ എത്തുക എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 14ന് ചിത്രം പുറത്തിറങ്ങും.