Saturday, January 17, 2026
LATEST NEWS

ഇന്ത്യൻ വംശജരെ ജോലിക്കെടുക്കുന്നതിൽ വിവേചനം; ഇൻഫോസിസ് നയം വെളിപ്പെടുത്തി മുന്‍ ജീവനക്കാരി കോടതിയിൽ

ബെംഗളൂരു: പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം കാണിക്കുന്നു എന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇൻഫോസിസിന് എതിരെ യുഎസ് കോടതിയിൽ കേസ്.

കഴിഞ്ഞ വർഷം ഇൻഫോസിസിലെ ടാലന്‍റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്‍റ് ജിൽ പ്രിജീൻ, ഇന്ത്യൻ വംശജരായ സ്ത്രീകൾ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസിന് മുകളിലുള്ള ഉദ്യോഗാർത്ഥികൾ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ തന്നോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. 

ന്യൂയോർക്കിലെ സൗത്ത് ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോടതിയിലാണ് ജിൽ പ്രിജീൻ കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്‍ഫോസിസിനും കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കും പാര്‍ട്ണര്‍മാര്‍ക്കെതിരെയും പ്രജീൻ കേസ് ഫയൽ ചെയ്തത്.