സ്വർണ്ണ വില ഇടിഞ്ഞു; പവന് 200 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ സ്വർണ്ണ വില കുത്തനെ ഉയർന്നിരുന്നു.
Thank you for reading this post, don't forget to subscribe!തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി 1,080 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്.
ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4,785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 20 രൂപ ഉയർന്നു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,940 രൂപയാണ് വിപണി വില.