മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്
ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്.
Thank you for reading this post, don't forget to subscribe!ശക്തമായ മൂടൽ മഞ്ഞ് കാരണം ദൃശ്യത രണ്ട് കിലോമീറ്ററോ അതിൽ കുറവോ ആകാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തെ താമസക്കാരോടും പ്രവാസികളോടും പ്രത്യേക ജാഗ്രത പുലർത്താനും ക്യുഎംഡി അഭ്യർത്ഥിച്ചു.