റോഡ് സേഫ്റ്റി സീരീസ്; ശ്രീലങ്ക ലെജന്‍ഡ്സിനെ വീഴ്ത്തി കീരിടം നേടി ഇന്ത്യ ലെജൻഡ്സ്
റായ്പൂര്‍: റോഡ് സേഫ്റ്റി സീരീസിന്‍റെ ഫൈനലിൽ ശ്രീലങ്ക ലെൻഡ്സിനെ 33 റണ്‍സിന് തോൽപ്പിച്ച് ഇന്ത്യ ലെൻഡ്സിന് കിരീടം. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ലെജൻഡ്സ് 18.5 ഓവറിൽ 162 റൺസിന് പുറത്തായി.
ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷന്‍ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറാമനായി ഇറങ്ങി 22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്നെ ലങ്കയുടെ ടോപ് സ്കോററായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടിയപ്പോൾ, നമൻ ഓജ (108) പുറത്താകാതെ സെഞ്ചുറി നേടി ഇന്ത്യയുടെ ടോപ് സ്കോററായി. വിനയ് കുമാർ 36 റണ്‍സെടുത്തു.