Thursday, January 22, 2026
LATEST NEWSSPORTS

ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്ക് 13 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു

മെൽബൺ: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ടി20 ലോകകപ്പിലെ വിജയികൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സമ്മാനത്തുക പ്രഖ്യാപിച്ചു. വിജയിക്കുന്ന ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 13 കോടി രൂപ) ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു. റണ്ണറപ്പിന് പകുതി തുക ലഭിക്കും.

ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്‍റിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. സെമി ഫൈനലിൽ തോൽക്കുന്ന ടീമിന് 4,00000 ഡോളർ (3.25 കോടി രൂപ) സമ്മാനത്തുക ലഭിക്കും.

സൂപ്പർ 12 സ്റ്റേജിൽ എലിമിനേറ്റ് ചെയ്യപ്പെടുന്ന ഓരോ ടീമിനും 70,000 ഡോളർ (ഏകദേശം 57 ലക്ഷം രൂപ) ലഭിക്കും. സൂപ്പർ 12 സ്റ്റേജിലെ ഓരോ വിജയത്തിനും ടീമുകൾക്ക് 40,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) ലഭിക്കും.