Thursday, November 21, 2024
LATEST NEWSTECHNOLOGY

ചൊവ്വയിലും കുമിഞ്ഞ് കൂടി മാലിന്യം; മനുഷ്യർ അവശേഷിപ്പിച്ചത് 7000 കിലോ

മനുഷ്യന്റെ ഇടപെടൽ മൂലം ചൊവ്വയിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ് എന്ന് പുതിയ പഠനങ്ങൾ. 50 വർഷത്തെ പര്യവേക്ഷണത്തിനിടയിൽ മനുഷ്യർ ചൊവ്വയുടെ ഉപരിതലത്തിൽ വലിയ അളവിലുള്ള അവശിഷ്ടങ്ങൾ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. 14 വ്യത്യസ്ത ദൗത്യങ്ങളിലൂടെ 18 മനുഷ്യനിർമിത വസ്തുക്കൾ ചൊവ്വയിലേക്ക് അയച്ചതായി ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ കാര്യാലയം അറിയിച്ചു. നിലവിൽ ചൊവ്വയിൽ 7,119 കിലോഗ്രാം മനുഷ്യ നിർമിത അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കണക്ക്.

2022 ഓഗസ്റ്റിൽ ചൊവ്വ റോവർ പെർസെവറൻസ് ലാൻഡിംഗ് സമയത്തിനിടെ എറിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചു. ഒരു പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെലോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപേക്ഷിക്കപ്പെട്ട ഹാർഡ്‌വെയർ, പ്രവർത്തനരഹിതമായ ബഹിരാകാശ പേടകം, തകർന്ന ബഹിരാകാശ പേടകം എന്നിങ്ങനെ പ്രധാനമായും മൂന്നു തരത്തിലുള്ള അവശിഷ്ടങ്ങളാണ് ചൊവ്വയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.