Tuesday, December 24, 2024
LATEST NEWSTECHNOLOGY

മോസില്ല ഫയർഫോക്സ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി ഇന്ത്യാ ഗവൺമെന്‍റിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ മുന്നറിയിപ്പ്. മോസില്ല ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മോസില്ല ഫയർഫോക്സിൽ നിരവധി പിഴവുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
ഇത് ഹാക്കിംഗിലേക്ക് നയിച്ചേക്കാമെന്നും സർക്കാർ പറയുന്നു.  ഫയർഫോക്സ് ഉപയോക്താക്കൾ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് അവരുടെ ബ്രൗസർ പതിപ്പ് 102.3-ലേക്ക് അപ്ഡേറ്റ് ചെയ്യണം. സൈബർ ആക്രമണ ഭീഷണികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഈ നിർദേശം നൽകിയത്.