Saturday, November 23, 2024
LATEST NEWSTECHNOLOGY

നഗ്ന ചിത്രങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫിൽട്ടറുമായി ഇൻസ്റ്റഗ്രാം

ചാറ്റുകളിലൂടെ പങ്കിടുന്ന നഗ്ന ചിത്രങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇൻസ്റ്റഗ്രാം ഒരു പുതിയ ഫിൽട്ടർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ് (DM) വഴി നഗ്നത അടങ്ങിയ ചിത്രങ്ങൾ അയച്ചാൽ, അത് ആപ്പ് തടയും. പുതിയ ഫീച്ചർ പ്രാരംഭ ഘട്ടത്തിലാണെന്ന് മാതൃ കമ്പനിയായ മെറ്റ പറയുന്നു.

‘ന്യൂഡിറ്റി പ്രൊട്ടക്ഷൻ’ എന്നാണ് ഫീച്ചറിന്‍റെ പേര്. ഇൻസ്റ്റയുടെ നഗ്നതാ സംരക്ഷണ കവചം കഴിഞ്ഞ വർഷം ഐഒഎസിൽ വന്ന ഫീച്ചറിന് സമാനമായിരിക്കും. ഇൻസ്റ്റയിലെ ഇൻകമിംഗ്, ഔട്ട്ഗോയിംഗ് സന്ദേശങ്ങൾ സ്കാൻ ചെയ്ത് അവയിൽ അടങ്ങിയിരിക്കുന്ന ചിത്രങ്ങളിലെ നഗ്നത കണ്ടെത്തും. ഫോട്ടോകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഓപ്ഷൻ ഉണ്ടായിരിക്കും. ‘കാണേണ്ടെന്ന’ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഫോട്ടോകൾ മറഞ്ഞിരിക്കുന്ന രീതിയിൽ ദൃശ്യമാകും.

അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യതയിൽ കടന്നുകയറുകയാണെന്ന ഭയം വേണ്ടെന്ന് ഇൻസ്റ്റഗ്രാം പറയുന്നു. ഇൻസ്റ്റഗ്രാമിന് ചിത്രങ്ങൾ കാണാൻ കഴിയില്ലെന്നും മെഷീൻ ലേണിംഗ് ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുന്നതെന്നുമാണ് വിശദീകരണം.