Saturday, November 23, 2024
LATEST NEWSTECHNOLOGY

5,000 കെർബ്സൈഡ് ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലും 5,000 ത്തിലധികം കെർബ്സൈഡ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് പോയിന്‍റുകൾ സ്ഥാപിക്കാൻ ദേശീയ തലസ്ഥാന സർക്കാർ പദ്ധതിയിടുന്നു. ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കെർബ്സൈഡ് ചാർജിംഗ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഡിഡിസിഡി വൈസ് ചെയർപേഴ്സൺ ജാസ്മിൻ ഷാ നടത്തിയ യോഗത്തെ തുടർന്നാണ് തീരുമാനം.

തെരുവ് വിളക്ക് പോസ്റ്റുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ പ്രത്യേക ചാർജിംഗ് പോസ്റ്റുകളിലൂടെയോ റോഡരികിൽ പാർക്ക് ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന, ആഗോളതലത്തിൽ ഉയർന്നുവരുന്ന ആശയമാണ് കെർബ്‌സൈഡ് ചാർജിംഗ്.