Sunday, January 5, 2025
LATEST NEWSSPORTS

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം: സഞ്ജു സാംസണ്‍

തിരുവനന്തപുരം: തന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ കാണുന്നതെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. അതേസമയം സഞ്ജുവിനെ സെലക്ടർമാർ അവഗണിച്ചെന്ന് മുൻ എംപി പന്ന്യൻ രവീന്ദ്രൻ വിമർശിച്ചു. സഞ്ജുവിനെ ആദരിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലേക്ക് നയിച്ചിട്ടും കഴിഞ്ഞ വർഷം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും ട്വന്‍റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ചായിരുന്നു സഞ്ജു സാംസണിന്‍റെ പോസിറ്റീവ് പ്രതികരണം. കഴിഞ്ഞ തവണ കാര്യവട്ടത്ത് സഞ്ജുവിനെ തഴഞ്ഞപ്പോഴുള്ള പ്രതിഷേധം സ്റ്റേഡിയത്തിൽ വച്ച് ഉണ്ടാകരുതെന്ന് ആരാധകരോട് താരം അപേക്ഷിച്ചു. സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കെതിരെ, ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജിനെ വേദിയിലിരുത്തിയായിരുന്നു പന്ന്യൻ രവീന്ദ്രന്‍റെ വിമര്‍ശനം.