Friday, January 17, 2025
LATEST NEWSSPORTS

2.36 കോടി രൂപ കുടിശിക; കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കുടിശ്ശിക കാരണം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ വിളിച്ചുചേർത്ത യോഗം വൈദ്യുതിയില്ലാത്ത ഹാളിൽ ആരംഭിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്ന് കെ.സി.എ അറിയിച്ചു. വരും ദിവസങ്ങളും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മൈതാനം സജ്ജമാക്കുന്ന പ്രവൃത്തികളെ കാര്യമായി ബാധിക്കുമെന്നും കെ.സി.എ കൂട്ടിച്ചേര്‍ത്തു.