Tuesday, December 24, 2024
GULFLATEST NEWS

യുഎഇയിൽ സ്വർണ വിലയിൽ കുത്തനെ ഇടിവ്

അബുദാബി: യുഎഇയിൽ സ്വർണ വില ഇടിഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 189 ദിർഹമായി കുറഞ്ഞു. 191.75 ദിർഹം ആണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21 നാണ് ഈ നിരക്ക് എത്തിയത്.

ഇന്നലെ രാവിലെ വിപണനം ആരംഭിച്ചപ്പോൾ 192 ദിർഹമായിരുന്നു. വൈകുന്നേരത്തോടെ ഇത് അൽപം മെച്ചപ്പെട്ട് 192.25 ആയി. എന്നിരുന്നാലും, 3.25 ദിർഹം കുറഞ്ഞ് 189 ദിർഹമാകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.