Sunday, January 5, 2025
LATEST NEWSSPORTS

ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു

ലാഹോര്‍: 2022ലെ ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം ആണ് നായകൻ. സ്റ്റാർ ബൗളർ ഷഹീൻ അഫ്രീദി പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തി. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്തായി.

ശദബ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ബാറ്റിങ്ങില്‍ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ആസിഫ് അലി, ഇഫ്തിഖർ അഹമ്മദ്, ഖുഷ്ദില്‍ ഷാ എന്നിവരുണ്ട്. ശദബ് ഖാനെപ്പോലുള്ള ഓൾറൗണ്ടർമാരുടെ കരുത്തും പാകിസ്താന് ഗുണം ചെയ്യും.

ബൗളിംഗ് നിരയിലാണ് പാകിസ്താന്‍റെ പ്രതീക്ഷകൾ. ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍ തുടങ്ങിയവരുണ്ട്. ആറാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് അഫ്രീദി ടീമില്‍ തിരിച്ചെത്തിയത്.