Friday, November 15, 2024
LATEST NEWSTECHNOLOGY

ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ യൂറോ (34,087 കോടി രൂപ) പിഴയ്ക്കെതിരെ യൂറോപ്യൻ ജനറൽ കോടതിയിൽ ഗൂഗിൾ നൽകിയ അപ്പീൽ പരാജയപ്പെട്ടു. എന്നാൽ കമ്മീഷൻ അനുവദിച്ച തുകയിൽ നേരിയ കുറവ് വരുത്തിയ കോടതി 412.5 ദശലക്ഷം യൂറോ (32,699.86) പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു.

ഗൂഗിളിന്‍റെ സെർച്ച് എഞ്ചിന് പ്രയോജനം ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപകരണ നിർമ്മാതാക്കൾക്ക് ഗൂഗിൾ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യൂറോപ്യൻ യുണിയൻ കോടതി നിരീക്ഷിച്ചു.

യൂറോപ്യൻ യൂണിയൻ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. കേസ് അടിസ്ഥാന രഹിതവും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഗൂഗിൾ പറയുന്നു.