ലോകകപ്പിന് ശേഷം കോഹ്ലി ടി 20യില്‍ നിന്ന് വിരമിച്ചേക്കും: ഷുഐബ് അക്തര്‍
ഇസ്ലാമാബാദ്: ഈ വർഷത്തെ ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ട്വന്‍റി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷുഐബ് അക്തർ.
ടി20 ലോകകപ്പിന് ശേഷം കോഹ്ലി വിരമിച്ചേക്കാം. മറ്റ് ഫോർമാറ്റുകളിൽ കൂടുതൽ സമയം തുടരാൻ വേണ്ടി കോഹ്ലി അങ്ങനെ ചെയ്തേക്കാം. കോഹ്ലിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ, മുന്നോട്ടുള്ള സമയം കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കുമായിരുന്നുവെന്നും അക്തർ പറഞ്ഞു.
ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക. അടുത്തിടെ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ കോഹ്ലി തന്‍റെ ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ച്വറി നേടിയിരുന്നു. രണ്ടര വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. ടൂർണമെന്‍റിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 276 റൺസ് നേടിയ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.