Monday, April 14, 2025
LATEST NEWS

തുറമുഖ നിർമാണം നിലച്ചു; സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ്. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് ഹർജി. തുറമുഖത്തിന്‍റെ നിർമ്മാണം നിലച്ചെന്നും ഹർജിയിൽ പറയുന്നു. തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ സഭ പ്രതിഷേധിക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.