Tuesday, December 17, 2024
LATEST NEWSTECHNOLOGY

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടർ നിർമ്മിച്ച് 57കാരനായ യുകെക്കാരൻ

57 വയസ്സ് വയസ്സാകുമ്പോഴേക്കും, വിരമിക്കാൻ പദ്ധതിയിടുകയാണ് സാധാരണ ആളുകൾ ചെയുക. പക്ഷേ കെവിൻ നിക്സ് അങ്ങനെയല്ല. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ തയ്യാറെടുക്കുന്ന ഈ യുകെ സ്വദേശി അടുത്തിടെയാണ് 22 അടി നീളമുള്ള ഒരു സ്കൂട്ടർ നിർമ്മിച്ചത്. സെപ്റ്റംബർ 25, 26 തീയതികളിൽ യുകെയിലെ യോർക്ക്ഷെയറിലെ എൽവിംഗ്ടൺ എയർഫീൽഡിൽ നടക്കുന്ന സ്ട്രെയിറ്റ്ലൈനേഴ്സ് ഓട്ടോമോട്ടീവ് റെക്കോർഡ്സ് ഇവന്‍റിൽ നിക്സിന്‍റെ റെക്കോർഡ് സ്ഥിരീകരിക്കും.

2019ൽ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടറിന്‍റെ റെക്കോർഡ് 10 അടി 4 ഇഞ്ച് ആണ്.