Tuesday, December 17, 2024
LATEST NEWSSPORTS

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: യോഗ്യതാ മത്സരത്തില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ വനിതാ ഗുസ്തി ചാമ്പ്യൻ വിനേഷ് ഫോഗട്ട് തോൽവി ഏറ്റുവാങ്ങി. മംഗോളിയയുടെ ഖുലന്‍ ബത്ഖുയങ്ങാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മംഗോളിയൻ താരം എതിരില്ലാത്ത 7 പോയിന്റിന് വിജയിച്ചു.

ടൂർണമെന്റിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്നു വിനേഷ്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഫ്രീസ്റ്റൈലിലാണ് വിനേഷിന് തിരിച്ചടി നേരിട്ടത്. മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗട്ടിന്റെ തോൽവി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.