Tuesday, December 17, 2024
LATEST NEWSSPORTS

യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകരാസിന്; കന്നി ഗ്രാൻഡ് സ്ലാം വിജയം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. സ്കോർ: 6–4, 2–6, 7–6, 6–3. ഇതോടെ പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പത്തൊൻപതുകാരനായ അൽകരാസിന് സ്വന്തം.

2001ൽ 20ാം വയസ്സിൽ ഒന്നാം സ്ഥാനത്തെത്തിയ ഓസ്ട്രേലിയയുടെ ലെയ്റ്റൺ ഹെവിറ്റിന്‍റെ പേരിലാണ് ഈ റെക്കോർഡ്. ഉസ്മാൻ ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് യോഗ്യത നേടിയത്. അഞ്ചാം സീഡായ കാസ്പർ റൂഡ് റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. റൂഡിന്‍റെ രണ്ടാമത്തെ ഗ്രാന്‍റ്സ്ലാം ഫൈനലാണിത്.