Tuesday, December 24, 2024
LATEST NEWSSPORTS

ശ്രീലങ്കയ്ക്ക് 174 റണ്‍സ് ലക്ഷ്യമുയർത്തി ഇന്ത്യ; രോഹിതിന് അര്‍ധ സെഞ്ചുറി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 173 റണ്‍സ് നേടി. അർധസെഞ്ചുറി നേടിയ രോഹിത് ശർമയാണ് ടോപ് സ്കോറർ.

41 പന്തിൽ 72 റണ്‍സാണ് രോഹിത് നേടിയത്. സൂര്യകുമാർ യാദവ് 34 റൺസെടുത്തു. ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും 17 റൺസ് വീതം നേടി.

ഓപ്പണർ കെഎൽ രാഹുലിനെ (6) രണ്ടാം ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. മഹീഷ് തീക്ഷണ താരത്തെ വിക്കറ്റിൻ മുന്നിൽ കുടുക്കി. തൊട്ടടുത്ത ഓവറിൽ തന്നെ വിരാട് കോഹ്ലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദിൽഷൻ മധുശങ്കയാണ് കോഹ്ലിയെ എറിഞ്ഞു വീഴ്ത്തിയത്.