Tuesday, December 17, 2024
LATEST NEWSSPORTS

‘വ്യക്തിഗത ആക്രമണം ക്രിക്കറ്റിൽ നിന്ന് അകറ്റിനിർത്താം’; അർഷ്ദീപിനെ പിന്തുണച്ച് സച്ചിൻ

ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിംഗിനെ പിന്തുണച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. വ്യക്തിഗത ആക്രമണങ്ങളിൽ നിന്ന് ക്രിക്കറ്റിനെ അകറ്റി നിർത്താമെന്ന് സച്ചിൻ തന്‍റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ പാക്കിസ്ഥാന്‍റെ ആസിഫ് ക്യാച്ച് നഷ്ടപ്പെടുത്തിയ അർഷ്ദീപിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതോടെ യുവതാരത്തിന് പിന്തുണയുമായി സച്ചിൻ രംഗത്തെത്തി.

“രാജ്യത്തിനു വേണ്ടി കളിക്കുന്ന എല്ലാ കായികതാരങ്ങളും തങ്ങൾക്ക് കഴിയുന്നതിൻ്റെ പരമാവധി നൽകാറുണ്ട്. അവർക്ക് എപ്പോഴും നമ്മുടെ പിന്തുണ ആവശ്യമുണ്ട്. കായിക രംഗത്ത് ചിലപ്പോൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. വ്യക്തിഗത ആക്രമണങ്ങളിൽ നിന്ന് നമുക്ക് ക്രിക്കറ്റിനെ അകറ്റിനിർത്താം.” സച്ചിൻ ട്വിറ്ററിൽ കുറിച്ചു.