Tuesday, December 17, 2024
LATEST NEWSSPORTS

സൗരവ് ഗാംഗുലി ലെജന്റ്സ് ലീഗില്‍ കളിക്കില്ല

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൗരവ് ഗാംഗുലി വീണ്ടും കളിക്കുന്നത് കാണണമെന്ന സൗരവ് ഗാംഗുലിയുടെ ആരാധകരുടെ മോഹത്തിന് തിരിച്ചടി. ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി വ്യക്തിപരമായ കാരണങ്ങളാൽ ലെജന്‍റ്സ് ലീഗിൽ നിന്ന് പിന്മാറി.

സെപ്റ്റംബർ 16ന് ഈഡൻ ഗാർഡനിൽ നടക്കുന്ന ഇയോൻ മോർഗന്‍റെ നേതൃത്വത്തിലുള്ള ലോക ഇലവനും ഇന്ത്യൻ മഹാരാജാസും തമ്മിലുള്ള മൽസരത്തിൽ ഗാംഗുലി കളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വീരേന്ദർ സെവാഗ്, ഹർഭജൻ സിംഗ് തുടങ്ങി നിരവധി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഗാംഗുലിക്ക് കീഴിൽ വീണ്ടും കളിക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.