Friday, November 22, 2024
LATEST NEWS

ഓഹരി വിപണി; വിൽപനസമ്മർദം ഇന്ത്യൻ ഓഹരി വിപണിയിലും

മുംബൈ: ആഗോള വിപണിയിൽ ദൃശ്യമായ വിൽപ്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്സ് 770 പോയിന്‍റ് താഴ്ന്ന് 58766.59ലും നിഫ്റ്റി 216.50 പോയിന്‍റ് താഴ്ന്ന് 17542.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടി.സി.എസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എച്ച്.യു.എൽ, ഇൻഫോസിസ്, എൻ.ടി.പി.സി, ടാറ്റ സ്റ്റീൽ തുടങ്ങിയ കമ്പനികൾ തിരിച്ചടി നേരിട്ടപ്പോൾ ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ടൈറ്റാൻ, എസ്.ബി.ഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ ഇൻഡക്സിന് വിപരീതമായി നേട്ടമുണ്ടാക്കി. ചൈനയിലെ സാമ്പത്തിക മാന്ദ്യവും അമേരിക്കയിലെ ഫെഡറൽ റിസർവിന്‍റെ നിയന്ത്രണ നടപടികളും ആഗോള വിപണിയെ പിന്നോട്ട് തള്ളി.

യൂറോസോൺ പണപ്പെരുപ്പം 9.1 ശതമാനം ഉയരുകയും ജപ്പാനിലെ പണപ്പെരുപ്പം 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്ത വാർത്തകൾ വിപണിയെ ബാധിച്ചു. ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്.