Thursday, April 17, 2025
LATEST NEWS

രാജ്യത്ത് വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്‍റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചക വാതകത്തിന്‍റെ വില പരിഷ്കരിക്കുന്നത്.

പുതിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ പാചക വാതകത്തിന്‍റെ വില 1885 രൂപയാണ്. നേരത്തെ ഡൽഹിയിൽ പാചക വാതകത്തിന്‍റെ വില 1,976.50 രൂപയായിരുന്നു. അതേസമയം, ഗാർഹിക പാചക വാതകത്തിന്‍റെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.

വാണിജ്യ പാചക വാതകത്തിന്‍റെ വില കുറച്ചതിന് ശേഷം ഗാർഹിക പാചക വാതക വില മെയ് മാസത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. 2,354 രൂപയായിരുന്നു പാചക വാതകത്തിന്‍റെ വില.