Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

വൈറൽ ഫ്രീകിക്കുകാരി ഫിദ ഖത്തറിലേക്ക് പറക്കും; ലോകകപ്പ് കാണാൻ

സ്‌കൂളിൽ വെച്ച് നടന്ന ഫുട്‍ബോൾ മത്സരത്തിൽ ഫ്രീകിക്ക് അടിച്ച് താരമായ ഫിദ ഫാത്തിമയെ ഓർമ്മയില്ലേ? ഫിദ ഖത്തറിലേക്ക് പറക്കുകയാണ് . തന്റെ സ്വപനങ്ങളിൽ ഒന്നായ ഫുട്ബാക്ൾ ലോകകപ്പ് നേരിട്ട് കാണാൻ.ഫിദയ്ക്ക് ഖത്തറിൽ വെച്ച് നടക്കുന്ന ലോകക്കപ്പ് കാണാൻ അവസരം ലഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലപ്പുറം തിരൂർക്കാട് സ്വദേശിനിയാണ് ഫിദ ഫാത്തിമ.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലായിരുന്നു ഫിദയുടെ കിടിലൻ ഫ്രീ കിക്ക്. ഫിദയുടെ മത്സര വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ദോഹയിലെ ഗോ മുസാഫർ ട്രാവെൽസ് ഉടമ ഫിറോസ് നാട്ടു ആണ് ലോകകപ്പിൽ പോർച്ചുഗൽ-ഉറുഗ്വായ് മത്സരം കാണാനുള്ള ടിക്കറ്റും വിമാന യാത്ര ടിക്കറ്റും ഫിദയക്ക് വാഗ്ദാനം ചെയ്തത്.

ഖത്തറിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചുള്ള മത്സരം കാണാനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് .നവംബർ 28 നാണ് മത്സരം.ഈ വർഷം മുതലാണ് തിരൂർക്കാട് എ.എം.എച്ച്.എസ്.എസ് സ്‌കൂളിൽ പെൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ആരംഭിച്ചത്.