Tuesday, April 15, 2025
LATEST NEWSSPORTS

ഇന്ത്യാ- പാക് മത്സരം കൂട്ടംചേര്‍ന്ന് കണ്ടാല്‍ 5000 രൂപ പിഴ; ശ്രീനഗര്‍ എന്‍.ഐ.ടി

ശ്രീനഗര്‍: ഞായറാഴ്ച വൈകിട്ട് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ- പാക് മത്സരം കൂട്ടം ചേര്‍ന്ന് കാണരുതെന്ന ഉത്തരവുമായി ശ്രീനഗര്‍ എന്‍.ഐ.ടി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഗ്രൂപ്പുകളായി കാണരുതെന്നും മത്സരവുമായി ബന്ധപ്പെട്ട ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്നും എൻഐടി അധികൃതർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥി ക്ഷേമ വകുപ്പ് ഡീനാണ് നിർദ്ദേശം അടങ്ങിയ നോട്ടീസ് നൽകിയത്. മത്സരത്തിനിടെ അനുവദിച്ച മുറികളിൽ തന്നെ തുടരണമെന്നും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.