Tuesday, December 17, 2024
LATEST NEWSSPORTS

ഏറ്റവും മികച്ച ബാറ്റ്സ്മാൻ ബാബർ അസം; വിരാട് കോഹ്ലി

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സ്റ്റാർ സ്പോർട്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോഹ്ലി ബാബറിനെ ‘മികച്ച ബാറ്റ്സ്മാൻ’ എന്ന് വിശേഷിപ്പിച്ചത്. നാളെ നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.

“ബാബർ അസം എല്ലാ ഫോർമാറ്റുകളിലും നിലവിലെ മികച്ച ബാറ്റ്സ്മാനാണ്. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ഞാൻ ആസ്വദിക്കാറുണ്ട്. 2019 ലെ ലോകകപ്പിന് ശേഷമാണ് അസമിനോട് ആദ്യമായി സംസാരിച്ചത്. അന്ന് ക്രിക്കറ്റിനെ കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു. വളരെ എളിമയുള്ള ഒരു കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”കോഹ്ലി പറഞ്ഞു.

മോശം ഫോമിന്‍റെ പേരിൽ വിമർശിക്കപ്പെട്ട കോഹ്ലിയെ പിന്തുണച്ച് ബാബർ അസം നേരത്തെ രംഗത്തെത്തിയിരുന്നു. കോഹ്ലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബാബർ സോഷ്യൽ മീഡിയയിൽ കുറിച്ചു, “ഇതും കടന്നുപോകും, ധൈര്യത്തോടെ ഇരിക്കു.” തന്‍റെ പിന്തുണയ്ക്ക് കോഹ്ലി പിന്നീട് പാക് താരത്തിന് നന്ദി പറഞ്ഞു.