Tuesday, December 17, 2024
LATEST NEWSTECHNOLOGY

നത്തിംഗ് ഫോൺ (1) ഇന്ത്യയിൽ വിൽപ്പനക്കെത്തി

ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡ് കൂടി എത്തി. നത്തിംഗ് ഫോൺ (1) എന്ന സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് നത്തിംഗ് എന്ന ബ്രാൻഡാണ്.

മികച്ച സവിശേഷതകളിൽ തന്നെയാണ് നത്തിംഗ് ഫോൺ (1) സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകൾക്ക് 6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്പ്ലേയുണ്ട്. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും എച്ച്ഡിആർ 10 + പിന്തുണയും ലഭിക്കും.

പ്രോസസ്സറുകളുടെ കാര്യം വരുമ്പോൾ, ഈ സ്മാർട്ട്ഫോണുകൾ ക്വാൽകോം സ്നാപ്ഡ്രാഗൺ 778+ പ്രോസസ്സറുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് 8 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി ഇന്‍റേണൽ സ്റ്റോറേജുകളിൽ വാങ്ങാൻ കഴിയും. ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില 32,999 രൂപയാണ്.