Sunday, January 25, 2026
LATEST NEWSTECHNOLOGY

നത്തിങ് ഫോണിന് ഇന്ത്യയില്‍ വില വർധിച്ചു

നത്തിങ് ഫോണിന് ആദ്യമായി വില വര്‍ധിച്ചു. 1,000 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിംഗ് ഫോൺ (1) ന്‍റെ മൂന്ന് വേരിയന്‍റുകൾക്കും വില വർദ്ധനവ് ബാധകമായിരിക്കും. നത്തിങ് ഫോൺ ഇന്ത്യ ജനറൽ മാനേജർ മനു ശർമ്മയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കറൻസി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും ഘടകഭാഗങ്ങള്‍ക്കുള്ള വർദ്ധിച്ചുവരുന്ന ചെലവുകളുമാണ് വില വർദ്ധനവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സമാനമായ സാഹചര്യം നേരിടുന്ന മറ്റ് കമ്പനികളായ ഷവോമി, സാംസങ് എന്നിവ അവരുടെ സബ് പ്രീമിയം മോഡലുകളുടെ വില ഇനിയും ഉയർത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ അത് സംഭവിച്ചേക്കാം.