Tuesday, December 17, 2024
HEALTHLATEST NEWS

സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍

കണ്ണൂര്‍: സ്തനാർബുദം കണ്ടെത്താൻ കഴിയുന്ന സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാർ കാൻസർ സെന്‍റർ. സെൻസർ ഘടിപ്പിച്ച സ്പോർട്സ് ബ്രാ പോലുള്ള ഈ ജാക്കറ്റ് ധരിച്ച് രോഗമുണ്ടോ എന്നറിയാനാവും. ഈ കണ്ടെത്തലിന് യു.എസ്. പേറ്റന്റ് ലഭിച്ചു

സ്തനാർബുദം കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായതും കൂടിവരുന്നതുമായ രോഗങ്ങളിൽ ഒന്നാണ്. ഈ സാഹചര്യത്തിൽ, രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് വളരെ പ്രധാനമാണ്. മലബാർ കാൻസർ സെന്‍റർ സി-മെറ്റ് (സെന്‍റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി), സി-ഡാക് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്) എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തിലൂടെയാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.

പുതിയ ഉപകരണത്തിൽ പരിശോധന എളുപ്പമാണ്. നേരിട്ടുള്ള സ്തനപരിശോധനയില്ല. പാർശ്വഫലങ്ങളില്ല. ചെലവ് കുറവാണ്. ചിപ്പ് ഘടിപ്പിച്ച ജാക്കറ്റ് പോലുള്ള ബ്രാ ധരിച്ച് അരമണിക്കൂർ ഇരിക്കുക മാത്രമാണ് ചെയ്യേണ്ടത്.