Sunday, December 22, 2024
LATEST NEWSTECHNOLOGY

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഡെല്ലിന്‍റെ പുതിയ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡെൽ XPS 13 9315 എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ലാപ്ടോപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്‍റെ പ്രോസസ്സറുകളാണ്. ഈ ലാപ്ടോപ്പുകൾക്ക് 13.4 ഇഞ്ച് ഇൻഫിനിറ്റി എഡ്ജ് ഫുൾ എച്ച്ഡി + ഡിസ്പ്ലേയും 16:10 ആസ്പെക്ട് റേഷ്യോയും ഉണ്ട്.

1 ജിജിബിയുടെ എൽപിഡിഡിആർ5 റാമിലാണ് ഈ ലാപ്ടോപ്പുകൾ എത്തിയിരിക്കുന്നത്. കൂടാതെ 512 ജിബിയുടെ പിസിഐഇ 4.0 എസ്എസ്ഡി സ്റ്റോറേജും ഇന്‍റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സ് പിന്തുണയും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കും. 99,990 രൂപ മുതൽ 1,29,990 രൂപ വരെയാണ് ഇവയുടെ വില.