Tuesday, December 17, 2024
LATEST NEWS

പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ

ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ‘എസ്ബിഐ ഉത്സവ് ഡെപ്പോസിറ്റ്’ എന്ന പേരിൽ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്.

നിങ്ങളുടെ നിക്ഷേപം നിങ്ങൾക്കായി പ്രവർത്തിക്കട്ടെ. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഉത്സവ് നിക്ഷേപങ്ങൾ അവതരിപ്പിക്കുന്നു, എസ്ബിഐ ട്വീറ്റ് ചെയ്തു.

1000 ദിവസം മാത്രം കാലാവധിയുള്ള ഈ സ്ഥിര നിക്ഷേപത്തിന് 6.10% പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരൻമാർക്ക് എസ്ബിഐ 0.50 ശതമാനം അധിക പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ 75 ദിവസത്തിനുള്ളിൽ എസ്ബിഐയുമായി ബന്ധപ്പെടണം.