Tuesday, April 15, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ; ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 15-ാം സ്വർണം. പുരുഷൻമാരുടെ ബോക്സിങ്ങിൽ (51 കിലോ) വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്. വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ 5-0ന് നീതു തോൽപ്പിച്ചു.

പുരുഷ ബോക്സിംഗിൽ രോഹിത് ടോക്കാസ് വെങ്കലം നേടി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടി. വെങ്കല മെഡൽ മത്സരത്തിൽ പെനാൽ റ്റി ഷൂട്ടൗട്ടിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു.

അതേസമയം, വനിതാ സിംഗിൾസ് ബാഡ്മിന്‍റണിൽ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. ലോക 18-ാം നമ്പർ താരമായ സിംഗപ്പൂരിന്റെ യോ ജിയ മിനിനെയാണ് സിന്ധു സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോർ: 21-19, 21-17.