Thursday, April 17, 2025
LATEST NEWSTECHNOLOGY

ഭൗമ ആവാസവ്യവസ്ഥ നിരീക്ഷിക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ചൈന

ചൈന : വടക്കൻ ഷാൻസി പ്രവിശ്യയിലെ തായ്യുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്‍ററിൽ നിന്ന് ഭൂമിയുടെ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹവും മറ്റ് രണ്ട് ഉപഗ്രഹങ്ങളും ചൈന വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്തു.
ലോംഗ് മാർച്ച് 4 ബി കാരിയർ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ആസൂത്രണം ചെയ്ത ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചതായി ചൈന റിപ്പോർട്ട് ചെയ്തു.

കാർബൺ നിരീക്ഷണം, ഭൂമിയുടെ പരിസ്ഥിതിയുടെയും വിഭവങ്ങളുടെയും സർവേയും നിരീക്ഷണവും, പ്രധാന ദേശീയ പാരിസ്ഥിതിക പദ്ധതികളുടെ നിരീക്ഷണം, വിലയിരുത്തൽ എന്നിവയ്ക്കാണ് കാർബൺ മോണിറ്ററിംഗ് സാറ്റലൈറ്റ് പ്രധാനമായും ഉപയോഗിക്കുന്നത്.