Monday, November 25, 2024
LATEST NEWSPOSITIVE STORIES

20 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കണ്ടെത്തി ഹാമിദ ബാനു

20 വർഷം മുമ്പാണ് ഹമീദ ബാനു ജോലി തേടി മുംബൈയിൽ നിന്ന് ദുബായിലേക്ക് പോയത്. എന്നാൽ ബാനുവിനെ അവിടെ നിന്ന് പാകിസ്ഥാനിലേക്ക് കടത്തികൊണ്ടുപോകുകയായിരുന്നു. നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാനുവിന് തിരിച്ചുവരവിന് വഴി ഒരുങ്ങിയിരിക്കുകയാണ്.

പാകിസ്താന്‍ യൂട്യൂബര്‍ വലിയുല്ല മെഹ്‌റൂഫ്, ഇന്ത്യയിലെ യ്യൂടൂബറായ ഖല്‍ഫാന്‍ ഷെയ്ഖ് എന്നിവരാണ് കുര്‍ളയിലെ കസൈവാഡ പ്രദേശത്ത് താമസിക്കുന്ന കുടുംബവുമായുള്ള ബാനുവിന്റെ സമാഗമത്തിന് വഴിയൊരുക്കിയത്.പാകിസ്താന്‍ യൂട്യൂബര്‍ വലിയുല്ല മെഹ്‌റൂഫ് തന്റെ യൂട്യൂബ് ചാനലിലൂടെ 70കാരിയായ ഹാമിദ ബാനുവിന്റെ ജീവിതകഥ പങ്കുവെക്കുകയായിരുന്നു.

ഭർത്താവും 4 മക്കളും അടങ്ങുന്നതായിരുന്നു ബാനുവിന്‍റെ കുടുംബം. ഭർത്താവ് മദ്യപാനിയായിത്തീർന്നതിനാൽ, കുടുംബത്തെ പരിപാലിക്കാൻ അവൾക്ക് വീട്ടുജോലികൾ ചെയ്യേണ്ടിവന്നു. ഗൾഫിൽ പോയാൽ നല്ല ജോലിയും ശമ്പളവും കിട്ടുമെന്ന് കേട്ടാണ് ബാനു ദുബായിലേക്ക് പോയത്.

ദുബൈയിലും അബുദാബിയിലും ജോലി ചെയ്ത ശേഷം വിക്രോളിയില്‍ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെടുകയും അവര്‍ ദുബൈയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഏജന്റ് തന്നെ പറ്റിക്കുകയായിരുന്നന്ന് ബാനു പറയുന്നു. ഇവര്‍ തന്നെ പാകിസ്ഥാനില്‍ ഇറക്കിവിട്ടു.  തുടര്‍ന്ന് പാക് സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍ താമസിക്കാൻ തുടങ്ങി. 

ബാനുവിന്റെ ഇന്ത്യയിലെ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണെമന്ന് മെഹ്‌റൂഫ് സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യൻ യ്യൂടൂബറായ ഖല്‍ഫാന്‍ ഷെയ്ഖ് മെഹൂഫുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു. ബാനുവിന്റെ വീഡിയോ പങ്കുവെച്ച് 30 മിനുറ്റുകള്‍ക്കകം അവരുടെ പേരക്കുട്ടി തങ്ങളെ ബന്ധപ്പെട്ടെന്ന് ഷെയ്ഖ് പറയുന്നു. ബാനുവിനെ തിരിച്ചെത്തിക്കാനായി പാകിസ്താന്‍ ഹൈക്കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.