Sunday, November 24, 2024
LATEST NEWSPOSITIVE STORIES

സ്വീപ്പറായി ജോലി തുടങ്ങി, ഇന്ന് എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ

പൂനെ: ചിലർ നമുക്ക് പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ നേടുന്ന വിജയങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. അത്തരത്തിലുള്ള വ്യക്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്‍റ് മാനേജരായ പ്രതീക്ഷാ ടോണ്ട്‌വാൾക്കർ. അവിടെ സ്വീപ്പറായി തന്‍റെ കരിയർ ആരംഭിച്ചതാണ് പ്രതീക്ഷ. 37 വർഷത്തിന് ശേഷം അസിസ്റ്റന്‍റ് ജനറൽ മാനേജർ എന്ന നിലയിൽ കരിയർ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

1964 ൽ പൂനെയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് പ്രതീക്ഷാ ജനിച്ചത്. 16-ാം വയസ്സിൽ വിവാഹശേഷം സെക്കൻഡറി സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഭർത്താവ് സദാശിവ് കഡു മുംബൈയിലെ എസ്ബിഐയിൽ ബുക്ക് ബൈൻഡറായി ജോലി ചെയ്തുവരികയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ദമ്പതികളുടെ ആദ്യ മകനും ജനിച്ചത്. ഒരിക്കൽ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേയുണ്ടായ ഒരു അപകടത്തിൽ കഡു കൊല്ലപ്പെട്ടു. തന്‍റെ മകനെയും തന്നെയും പരിപാലിക്കാൻ മറ്റൊരു ജോലി കൂടി വേണമെന്ന് 20-ാം വയസ്സിൽ പ്രതീക്ഷാ തിരിച്ചറിഞ്ഞു.

വെറും 20 വയസ്സുള്ളപ്പോൾ വിധവയായ പ്രതിക്ഷാ തോണ്ട്വാൾക്കർ ബാങ്കിൽ സ്വീപ്പറായി ജോലി നേടി, ജോലി ചെയ്യുമ്പോൾ പഠനം തുടരുകയും ക്ലാർക്ക്, ട്രെയിനി ഒഫിസർ, പിന്നീട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്റ് മാനേജർ ആവുകയും ചെയ്തു.