കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും. നിബന്ധനകൾ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യമല്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്.
തങ്ങളുടെ ആസ്തികൾ ഗ്യാരണ്ടികളാക്കി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇനി നിലനിൽക്കില്ല. ബാങ്കിംഗ്, നിക്ഷേപം എന്നിവയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ വർഷം അവതരിപ്പിച്ച വ്യവസ്ഥകൾ നടപ്പാക്കാത്ത സഹകരണ സംഘങ്ങൾക്കെതിരെയാണ് റിസർവ് ബാങ്കിന്‍റെ നടപടി. ഇതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളും ഉൾപ്പെടും.