8 മാസം ഗർഭിണിയായിരിക്കെ ചെസ് ഒളിംപ്യാഡിനെത്തി ഹരിക
മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരിക 2004 മുതൽ തുടർച്ചയായി ചെസ്സ് ഒളിമ്പ്യാഡുകളിൽ പങ്കെടുക്കുന്നു. 31 കാരിയായ ഹരിക വനിതാ ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ വെങ്കലം നേടിയിട്ടുണ്ട്.