Tuesday, December 17, 2024
GULFLATEST NEWS

സൗദി അറേബ്യയില്‍ മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ച

സൗദി: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഹിജ്റാ വർഷം 1444 മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. രാജ്യത്തെ സുപ്രീം കോടതിയുടേതാണ് അറിയിപ്പ്. ഹിജ്റ കലണ്ടർ പ്രകാരം പുതുവത്സരത്തിന്‍റെ ആരംഭമാണ് മുഹറം 1.

മുഹറം ഒന്നിന് യു.എ.ഇ.യിലെ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 31നാണ് ഒമാനിലും കുവൈറ്റിലും അവധി.